ക്രിക്കറ്റ് കളിക്കിടെ നോ ബോൾ വിളിച്ചതിന് അമ്പയറായ യുവാവിനെ കുത്തിക്കൊന്നു

തുടർന്ന് ​കളിക്കെത്തിയവരടക്കമുള്ളവർ ചേർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Update: 2023-04-03 09:17 GMT
Umpire killed for displaying no ball signal during cricket match
AddThis Website Tools
Advertising

കട്ടക്ക്: ക്രിക്കറ്റ് മാച്ചിൽ നോ ബോൾ വിളിച്ചതിന് അമ്പയറെ കുത്തിക്കൊന്നു. ഒഡീഷയിലെ കട്ടക്കിൽ ഞായറാഴ്ചയാണ് സംഭവം. 22കാരനായ ലക്കി റാവത്താണ് മരിച്ചത്.

ബോൾ ചെയ്തപ്പോൾ ലക്കി റാവത്ത് നോബോൾ വിളിക്കുകയായിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്മൃതി രഞ്ജൻ റാവത്ത് എന്നയാളുടെ കുത്തേറ്റാണ് യുവാവ് മരിച്ചത്.

കളി നടന്ന പാടത്ത് വച്ച് മൂർച്ചയുള്ള കത്തി കൊണ്ടുള്ള കുത്തേറ്റാണ് ലക്കി റാവത്ത് മരിച്ചതെന്ന് ദൃക്സാക്ഷി പറഞ്ഞു. തുടർന്ന് ​കളിക്കെത്തിയവരടക്കമുള്ളവർ ചേർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.

കുത്തേറ്റയുടൻ ലക്കി റാവത്തിനെ സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ടൂർണമെന്റിൽ ബ്രഹ്മപൂർ, ശങ്കർപൂർ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

അതേസമയം, സംഭവം ഗ്രാമത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇതേ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പൊലീസ് സേനയെ വിന്യസിച്ചു. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News