നോട്ട് നിരോധനം അറിഞ്ഞില്ല; 65000 രൂപയുടെ പഴയ നോട്ടുകൾ മാറ്റിനൽകണമെന്ന് അന്ധനായ വയോധികൻ

65,000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഭിക്ഷാടനം നടത്തി സ്വരൂപിച്ച തുകയാണ് ഇതെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.

Update: 2021-10-19 15:09 GMT
നോട്ട് നിരോധനം അറിഞ്ഞില്ല; 65000 രൂപയുടെ പഴയ നോട്ടുകൾ മാറ്റിനൽകണമെന്ന് അന്ധനായ വയോധികൻ
AddThis Website Tools
Advertising

നോട്ട് നിരോധനം അറിഞ്ഞില്ലെന്നും തന്റെ സമ്പാദ്യമായ പഴയ നോട്ടുകൾ മാറ്റി നൽകണമെന്നുമുള്ള അഭ്യർഥനയുമായി അന്ധനായ വയോധികൻ. ചിന്നക്കണ്ണ് എന്നയാളാണ് പരാതിയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലാ കലക്ടർ ഓഫീസിലാണ് പരാതി നൽകിയത്.

65,000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഭിക്ഷാടനം നടത്തി സ്വരൂപിച്ച തുകയാണ് ഇതെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. കഴിഞ്ഞ നാല് വർഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഈയടുത്താണ് ആകെയുള്ള സമ്പാദ്യത്തെക്കുറിച്ച് ഓർമവന്നത്.

തന്റെ ജീവിതത്തിലെ ഏക സമ്പാദ്യമാണെന്നും വാർധക്യകാലത്തിനായി ഇതുമാത്രമേ കരുതിവെച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകൾ നിരോധിച്ചതായി പ്രഖ്യാപിച്ചത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News