മനുഷ്യാവകാശ ലംഘന പരാതികൾ; തുടർച്ചയായ മൂന്നാം വർഷവും യു. പി ഒന്നാമത്

രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 40 ശതമാനവും യു.പിയിൽ നിന്ന്‌

Update: 2021-12-09 09:32 GMT
Editor : Lissy P | By : Web Desk
Advertising

രാജ്യത്ത് പ്രതിവർഷം റിപ്പോർട്ട് ചെയ്യുന്ന മനുഷ്യാവകാശ ലംഘന കേസുകളിൽ 40 ശതമാനവും ഉത്തർ പ്രദേശിലാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.  ഈ വർഷം  ഒക്ടോബർ 31 വരെ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകളാണിത്.  രാജ്യത്ത് മനുഷ്യാവകാശ ലംഘന കേസുകൾ വർധിക്കുന്നുണ്ടോ എന്ന ഡി.എം.കെ എം.പി എം ഷൻമുഖത്തെ ചോദ്യത്തിന് ആഭ്യന്ത്രസഹമന്ത്രി നിത്യാനന്ദ് റായാണ് രേഖാമൂലമുള്ള മറുപടി നൽകിയത്. മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാനും അത്തരം വിവരങ്ങൾ ക്രോഡീകരിക്കാനും ചുമതലപ്പെടുത്തിയത് ദേശീയ മനുഷ്യാവകാശ കമ്മീഷനെയാണെന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് 2018-19 ൽ 89,584 മനുഷ്യാവകാശ ലംഘന കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. 2019-20 ൽ 76,628 ആയും 2020-21 ൽ 74,968 ആയും കുറഞ്ഞു. 2021-22ൽ ഒക്ടോബർ 31 വരെ 64,170 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ കേസുകളിൽ ഉത്തർപ്രദേശിൽ 2018-19ൽ 41,947 കേസുകളും 2019-20ൽ 32,693 കേസുകളും 2020-21ൽ 30,164 കേസുകളും 2021-22ൽ 24,242 കേസുകളും റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ 2018-2019-ൽ 6,562, 2019-2020-ൽ 5,842, 2020-2021-ൽ 6,067, ഈ വർഷം ഒക്ടോബർ 31 വരെ 4,972 മനുഷ്യാവകാശ ലംഘന കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News