ബലാത്സംഗക്കേസ്; കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ
ഉത്തർപ്രദേശിലെ സീതാപുരിൽ നിന്നുള്ള ലോക്സഭാംഗമാണ് രാകേഷ്
Update: 2025-01-30 10:43 GMT


ലഖ്നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ. ബലാത്സംഗക്കേസിൽ കോൺഗ്രസ് എംപി രാകേഷ് റാത്തോഡാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ സീതാപുരിൽ നിന്നുള്ള ലോക്സഭാംഗമാണ് രാകേഷ്. പത്രസമ്മേളനം നടക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് റാത്തോഡിനെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 17ന് റാത്തോഡിനെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ നാലു വര്‍ഷമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. റാത്തോഡുമായുള്ള ഫോണ്‍ സംഭാഷണത്തിന്‍റെ രേഖകളും പൊലീസിന് കൈമാറിയിരുന്നു.