ഉത്തരാഖണ്ഡ് തുരങ്കാപകടം: തൊഴിലാളികളെ അഞ്ചാം ദിനത്തിലും പുറത്തെത്തിക്കാനായില്ല

കൂടുതൽ ദൈർഘ്യത്തിൽ മണ്ണ് തുരക്കാനുള്ള യന്ത്രം ഇന്ന് മുതൽ ഉപയോഗിച്ച് തുടങ്ങും

Update: 2023-11-16 12:07 GMT

തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു

Advertising

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ അഞ്ചാം ദിനത്തിലും പുറത്തെത്തിക്കാനായില്ല. രക്ഷാപ്രവർത്തനം നൂറു മണിക്കൂർ പിന്നിട്ടു. കൂടുതൽ ദൈർഘ്യത്തിൽ മണ്ണ് തുരക്കാനുള്ള യന്ത്രം ഇന്ന് മുതൽ ഉപയോഗിച്ച് തുടങ്ങും. ഉത്തരാഖണ്ഡ് സർക്കാറും കേന്ദ്ര സർക്കാറും രക്ഷാപ്രവർത്തനം വിലയിരുത്തുന്നുണ്ട്.

സിൽക്യാര തുരംഗത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ രാപകൽ ഭേദമന്യേ തുടരുകയാണ്. ബലം കുറഞ്ഞ പാറകൾ തുരക്കുന്നതിലെ അപകട സാധ്യതാ തിരിച്ചറിഞ്ഞാണ് അമേരിക്കൻ നിർമിത ഓഗർ മെഷീൻ മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഉത്തരകാശിയിൽ എത്തിച്ചത്. നിലവിലെ യന്ത്രങ്ങൾക്ക് 40 അടി വരെ തുരക്കാൻ മാത്രമേ കഴിയൂ. കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ സമീപത്തേക്ക് മറ്റൊരു പൈപ്പ് കൂടി സ്ഥാപിക്കാൻ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഭക്ഷണവും മരുന്നും ഓക്‌സിജൻ നൽകുന്നതിന് വേണ്ടി സ്ഥാപിച്ച കുഴലിലൂടെ ആണ് നൽകിയിരുന്നത്. തൊഴിലാളികളുമായി അവരുടെ ബന്ധുക്കളും സംസാരിച്ചു. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നുണ്ട് എന്നും തൊഴിലാളികളെ രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമവും തുടരുമെന്നും സ്ഥലം സന്ദർശിച്ച കേന്ദ്ര മന്ത്രി വികെ സിംഗ് പറഞ്ഞു.

കര വ്യോമസേന വിഭാഗങ്ങളും സജീവമായി രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സങ്കീർണമായ രക്ഷാ പ്രവർത്തനം നടത്തിയവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് സിൽക്യാര തുരംഗത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നത്. പുതിയ ഓഗർ യന്ത്രം സ്ഥാപിച്ച തൊഴിലാളികളെ പുറത്ത് എത്തിക്കാൻ നാളെയോടെ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Uttarakhand tunnel accident: Workers could not be brought out for fifth day

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News