മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസിന്റെ സന്ദർശനം; താൽപര്യം പ്രകടിപ്പിക്കാതെ ഇന്ത്യ

തെരഞ്ഞെടുപ്പിന് മുൻപ് സന്ദർശനത്തിന് അനുമതി നൽകാനാണ് സാധ്യത

Update: 2024-01-10 04:02 GMT
Editor : banuisahak | By : Web Desk
maldives india
AddThis Website Tools
Advertising

ഡൽഹി: മാലദ്വീപ് പ്രസിഡന്റിന്റെ സന്ദർശനം സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഇന്ത്യ. തെരഞ്ഞെടുപ്പിന് മുൻപ് സന്ദർശനത്തിന് അനുമതി നൽകാനാണ് സാധ്യത. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യാസന്ദർശനത്തിന് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസ് താൽപര്യം അറിയിച്ചിരുന്നു. 

മാലദ്വീപിലേക്ക് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഇന്ത്യയിൽ നിന്നായിരിക്കെ മുയിസിന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിമാരുടെ പരാമർശത്തിന് പിന്നാലെ മാലദ്വീപിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ഇന്ത്യയിലെ വിനോദസഞ്ചാരികൾ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലടക്കം ബഹിഷ്കരണ ക്യാമ്പയിൻ ശക്തമാകുന്നതിനിടെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ ഇടപെടൽ. 

സഞ്ചാരികളുടെ എന്നതിൽ കുറവ് വരുമെന്ന ആശങ്ക മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികളും അറിയിച്ചിരുന്നു. മുഹമ്മദ് മുയിസ് ചൈനയിലേക്ക് പോയതിന് പിന്നാലെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ ചൈനയുമായുള്ള വ്യാപാര കരാറുകളിൽ ഒപ്പുവെക്കുകയും രണ്ടു രാജ്യങ്ങൾക്കിടയിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കാൻ ശ്രമിക്കുകയുമായിരുന്നു മുയിസ്. ശേഷം ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് മുയിസ് നിലപാടിൽ അയവ് വരുത്തിയിരിക്കുന്നത്. 

ടൂറിസം മേഖലക്ക് പുറമെ പ്രതിരോധം, ആരോഗ്യം എന്നീ മേഖലകളിലും മാലദ്വീപ് ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. എന്നാൽ, മുഹമ്മദ് മുയിസിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നിലവിലൊരു നിലപാട് സ്വീകരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഇന്ത്യ. നയന്തന്ത്ര പ്രശ്നങ്ങളിൽ രമ്യതയിൽ എത്തിയ ശേഷം മുഹമ്മദ് മുയിസിനെ സ്വീകരിച്ചാൽ മതിയെന്നാണ് ഇന്ത്യയുടെ തീരുമാനം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News