'വീണ്ടും ഞാൻ തന്നെ മുഖ്യമന്ത്രിയാകും'; ബി.ജെ.പിയെ വെട്ടിലാക്കി ബസവരാജ ബൊമ്മൈ

സമൂഹത്തിലെ എല്ലാ വിഭാഗത്തിനും സാമൂഹ്യ നീതി ഉറപ്പാക്കാൻ വേണ്ടിയാണ് താൻ ഇതുവരെ പ്രവർത്തിച്ചതെന്ന് ബൊമ്മൈ പറഞ്ഞു.

Update: 2023-03-22 14:55 GMT
Will return as chief minister, says Bommai as BJP keeps mum about CM face

Bommai

AddThis Website Tools
Advertising

ബംഗളൂരു: ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി അടുത്ത മുഖ്യമന്ത്രി താൻ തന്നെയെന്ന് സ്വയം പ്രഖ്യാപിച്ച് ബസവരാജ ബൊമ്മൈ. പാർട്ടി കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ ബൊമ്മൈ സ്വയം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത് ഇതിനകം പാർട്ടിക്കകത്ത് ചർച്ചയായിട്ടുണ്ട്. ചൊവ്വാഴ്ച വടക്കൻ കർണാടകയിലെ ബഗാൽകോട്ടിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ബൊമ്മൈ.

സമൂഹത്തിലെ എല്ലാ വിഭാഗത്തിനും സാമൂഹിക നീതി ഉറപ്പാക്കാൻ ആത്മാർഥമായാണ് താൻ പ്രവർത്തിച്ചതെന്നും അതിന്റെ ഫലമായി കഴിഞ്ഞ നാല് വർഷത്തിനിടെ പ്രതിശീർഷ വരുമാനത്തിൽ ഒരുലക്ഷം രൂപയുടെ വർധനയുണ്ടായെന്നും ബൊമ്മൈ പറഞ്ഞു.

''കർണാടകയിൽ ഞാൻ തന്നെ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തും. കർണാടകയെ സേവിക്കാൻ ദൈവം തന്ന അവസരമാണിത്. അത് ആത്മാർഥമായി ചെയ്തിട്ടുണ്ട് എന്നാൽ വിശ്വാസം''-ബൊമ്മൈ പറഞ്ഞു.

നാല് വർഷത്തെ ബി.ജെ.പി ഭരണം സംസ്ഥാനത്ത് വികസനം യാഥാർഥ്യമാക്കിയെന്നും കോവിഡ് കാലത്തുപോലും മികച്ച സാമ്പത്തികസ്ഥിതിയാണ് നാട്ടിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News