'പിതാവിനെ രക്ഷിക്കണം'... മുംബൈ പൊലീസിന്റെ സഹായം തേടി അമേരിക്കയിലുള്ള മകൾ

ആത്മഹത്യക്ക് ശ്രമിച്ച 74 കാരനെ പൊലീസ് രക്ഷപ്പെടുത്തി

Update: 2022-03-08 04:22 GMT
Editor : Lissy P | By : Web Desk
പിതാവിനെ രക്ഷിക്കണം... മുംബൈ പൊലീസിന്റെ സഹായം തേടി അമേരിക്കയിലുള്ള മകൾ
AddThis Website Tools
Advertising

ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന പിതാവിനെ രക്ഷിക്കാൻ അമേരിക്കയിലുള്ള മകൾ മുംബൈ പൊലീസിന്റെ സഹായം തേടി. മകൾ നൽകിയ വിവരനുസരിച്ച് വീട്ടിലെത്തി പൊലീസ് കണ്ടത് ആത്മഹത്യക്കൊരുങ്ങുന്ന 74 കാരനെയാണ്. ഗുരുതരാവസ്ഥയിലായ ഇയാളെ പൊലീസ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.

മാട്ടുംഗ ഈസ്റ്റ് സ്വദേശിയായ 74 കാരൻ താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന്‌ ടെക്‌സാസിൽ താമസിക്കുന്ന മകളെ അറിയിക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പും വിൽപത്രവും എഴുതിയിട്ടുണ്ടെന്നും അയാൾ മകളെ അറിയിച്ചു. ഇത് കേട്ട ഉടനെ മകൾ മുംബൈ മാട്ടുംഗ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ഉടൻ ഫ്‌ളാറ്റിലെത്തുകയും ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയിലെത്തിക്കുകുമായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News