'ഇറച്ചിയും മത്സ്യവും വില്‍ക്കരുത്'; യുപിയില്‍ അറവുശാലകള്‍ അടയ്ക്കാന്‍ നിര്‍ദേശവുമായി യോഗി സര്‍ക്കാര്‍

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

Update: 2025-03-30 09:32 GMT
Editor : നബിൽ ഐ.വി | By : Web Desk
ഇറച്ചിയും മത്സ്യവും വില്‍ക്കരുത്; യുപിയില്‍ അറവുശാലകള്‍ അടയ്ക്കാന്‍ നിര്‍ദേശവുമായി യോഗി സര്‍ക്കാര്‍
AddThis Website Tools
Advertising

ന്യൂഡല്‍ഹി: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് മതകേന്ദ്രങ്ങളുടെയും ആരാധനാലയങ്ങളുടെയും 500 മീറ്റര്‍ ചുറ്റളവിലുള്ള മാംസ വില്‍പ്പന നിരോധിച്ച് യുപി സര്‍ക്കാര്‍. അനധികൃത അറവുശാലകള്‍ പൂട്ടാനും സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഏപ്രില്‍ ആറിന് രാമനവമി ദിവസത്തില്‍ സംസ്ഥാനത്താകെ മത്സ്യ-മാംസ വില്‍പ്പനയ്ക്ക് സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും, പൊലീസ് കമ്മിഷണര്‍മാര്‍ക്കും, മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

'നവരാത്രി ആഘോഷ സമയത്ത് ആരാധനാലയങ്ങളുടെ 500 അരക്കിലോ മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുള്ള മത്സ്യ-മാംസ വില്‍പ്പനയും അനുവദിക്കുന്നതല്ല. നിയന്ത്രണ പരിധിക്ക് പുറത്ത് കൃത്യമായ അനുമതിയോടെ മാത്രമേ വില്‍പ്പന നടത്താന്‍ സാധിക്കുകയുള്ളു. തുറസ്സായ സ്ഥലങ്ങളില്‍ മത്സ്യ-മാംസങ്ങള്‍ വില്‍ക്കുന്നത് എവിടെയും അനുവദിക്കുന്നതല്ല. രാമ നവമിക്ക് എല്ലാ കടകളും അടച്ചിടുകയും വേണം' -എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News