ഉറക്കത്തിനിടെ മൊബൈൽ ചാർജിങ് കേബിളിൽ കൈ തട്ടി; 23കാരൻ ഷോക്കേറ്റ് മരിച്ചു

മൂന്ന് വർഷം മുമ്പാണ് അനിലിന്റെ വിവാഹം കഴിഞ്ഞത്. ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്.

Update: 2024-10-26 14:42 GMT
Youth died after electrocuted in sleep after touching mobile charging wire
AddThis Website Tools
Advertising

ഹൈദരാബാദ്: ഉറക്കത്തിനിടെ അറിയാതെ മൊബൈൽ ചാർജിങ് കേബിളിൽ തൊട്ട യുവാവ് ഷോക്കേറ്റ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ മലോത് അനിൽ (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണ സംഭവം.

ബെഡ്ഡിനടുത്തുള്ള പ്ല​ഗ്​ഗിൽ മൊബൈൽ ചാർജ് ചെയ്യാനിട്ട ശേഷം കിടന്നുറങ്ങുകയായിരുന്നു യുവാവ്. ഉറക്കത്തിനിടെ കൈ അറിയാതെ കേബിളിൽ തട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു.

വീട്ടുകാർ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് നില വഷളായതിനെ തുടർന്ന് മികച്ച ചികിത്സയ്ക്കായി ​സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൂന്ന് വർഷം മുമ്പാണ് അനിലിന്റെ വിവാഹം കഴിഞ്ഞത്. ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച തെലങ്കാനയിലെ ഖമ്മം ജില്ലയിൽ 40കാരനും സമാനരീതിയിൽ മരിച്ചിരുന്നു.

തൻ്റെ വളർത്തുനായയെ കുളിപ്പിക്കാൻ വെള്ളം ചൂടാക്കുന്നതിനിടെ അബദ്ധത്തിൽ ഇലക്ട്രിക് ഹീറ്ററിൽ നിന്ന് ഷോക്കേറ്റായിരുന്നു മരണം. നേരത്തെ, മൊബൈൽ ഫോൺ കൈയിൽ പിടിച്ച് ചാർജ് ചെയ്യുന്നതിനിടെ ജി. നരേഷ് എന്നയാളും ഷോക്കേറ്റ് മരിച്ചിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News