കാസർകോട്ട് പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി കസ്റ്റഡിയിൽ; പിടികൂടിയത് ആന്ധ്രയിൽ നിന്ന്‌

സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞതിന് ശേഷമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്

Update: 2024-05-24 06:09 GMT
Editor : Lissy P | By : Web Desk
10-year-old girl kidnapped in Kasaragod,POCSO CASE,girl kidnapping case,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,കാസര്‍കോട്,പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം
AddThis Website Tools
Advertising

കാസർകോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കേസിലെ പ്രതി കസ്റ്റഡിയിൽ. ആന്ധ്രയിൽ നിന്നാണ് 35 കാരനായ കുടക് സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ മാസം 15-ാം തീയതി പുലർച്ചെയാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന് ഉപേക്ഷിച്ചത്. ഇന്ന് രാത്രിയോട് കൂടി പ്രതിയെ കാസര്‍കോട് എത്തിക്കുമെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞതിന് ശേഷമാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കുടക് സ്വദേശിയായ യുവാവാണ് പ്രതിയെന്നാണ് നേരത്തെ പൊലീസിന് സൂചന ലഭിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇയാള്‍ ഒളിവില്‍ തന്നെയായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയുടെ ഫോണില്‍ നിന്ന് ഭാര്യക്ക് ഫോണ്‍ വന്നിരുന്നു. ഈ ഫോണ്‍കോളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി ആന്ധ്രയിലാണെന്ന സൂചന പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഒളിവില്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയും പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രതിക്കെതിരെ സമാനമായ കുറ്റകൃത്യം നടത്തിയതിന് കുടകിലും കേസുകളുണ്ട്.  സംഭവം നടന്ന ബുധനാഴ്ച മുതൽ ഇയാളെ കാണാനില്ലായിരുന്നു. പുറത്തു വന്ന സിസിടിവി ദൃശ്യം ശ്രദ്ധയിൽപ്പെട്ട ഇയാളുടെ ബന്ധുവാണ് പ്രതിയെ കുറിച്ചുള്ള സൂചനകൾ പൊലീസിന് നൽകിയത്. കഴിഞ്ഞദിവസം പെൺകുട്ടിയിൽ നിന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രഹസ്യ മൊഴിയെടുത്തിരുന്നു. 



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News