പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദനം; പരാതി നൽകി വിദ്യാർഥിയുടെ മാതാപിതാക്കള്‍

മർദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്

Update: 2024-02-08 09:53 GMT
10th grader brutally beaten by classmates,  students fight, latest malayalam news, പത്താം ക്ലാസുകാരനെ സഹപാഠികൾ ക്രൂരമായി മർദിച്ചു, വിദ്യാർത്ഥിയുടെ വഴക്ക്, ഏറ്റവും പുതിയ മലയാളം വാർത്ത
AddThis Website Tools
Advertising

തിരുവനന്തപുരം: പോത്തൻകോട് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദനം. മൂന്നോളം സഹപാഠികള്‍ ചേർന്നാണ് വിദ്യാർഥിയെ മർദിക്കുന്നത്.


ജനുവരി 13നാണ് സംഭവം നടന്നത്. മർദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവരം വീട്ടുകാർ അറിയുന്നത്. മർദിച്ച വിവരം പുറത്ത് പറഞ്ഞാൽ വീണ്ടും മർദിക്കുമെന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ പറഞ്ഞു. ട്യൂഷൻ സെന്‍ററിൽ നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു വിദ്യാർഥിക്ക് മർദനമേറ്റത്.


മർദനത്തിന്‍റെ വീഡിയോ വിദ്യാർഥിയുടെ അമ്മയ്ക്ക് സുഹൃത്ത് അയച്ചു കൊടുക്കുകയായിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ മാതാവ് ബിന്ദു പോത്തൻകോട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബിന്ദുവിന്റെയും വിദ്യാർഥിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.


Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News