കഞ്ചാവ് നൽകി പതിനാലുകാരനെ പീഡിപ്പിച്ചു; രണ്ടുപേർ കൂടി പ്രതികൾ
കേസിൽ കടലായി സ്വദേശി ഷെരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
കണ്ണൂർ: കഞ്ചാവ് നൽകി 14കാരനെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ കൂടി പ്രതിചേർത്തു. പള്ളിപ്പറമ്പ് സ്വദേശി അബ്ദുൽ സലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞ് എന്നിവർക്കെതിരെയാണ് കേസ്. ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച കേസിൽ കടലായി സ്വദേശി ഷെരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ നഗരമധ്യത്തിലുള്ള ഒരു സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പതിനാലുകാരനെയാണ് കഞ്ചാവ് നൽകിയ ശേഷം പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നേരത്തെ കസ്റ്റഡിയിലെടുത്ത ഷെരീഫ് റിമാൻഡിലാണ്.
പലവട്ടം കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.സ്കൂളില്‍ നിന്നും കുട്ടി കണ്ണൂര്‍ സിറ്റി വഴിയാണ് വീട്ടിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ഈ സമയത്തെ കുട്ടിയെ പ്രലോഭിപ്പിച്ച് കഞ്ചാവ് ബീഡി നല്‍കുകയും ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ പ്രതികള്‍ കൂട്ടിക്കൊണ്ടു പോകുന്നതു കണ്ട നാട്ടുകാരാണ് സംഘടിച്ചെത്തി പൊലീസിനെ വിവരമറിയിക്കുന്നത്.