ഓണ്‍ലൈന്‍ ബാങ്ക് വായ്പ എന്ന വ്യാജേനെ യുവതിയില്‍ നിന്നും 2 ലക്ഷം രൂപ തട്ടി; പ്രതികള്‍ പിടിയില്‍

യുവതി ഫേസ്ബുക്കില്‍ സ്വകാര്യ ബാങ്കിന്റെ പേഴ്‌സണല്‍ ലോണ്‍ പരസ്യം കണ്ടാണ് ലിങ്ക് വഴി ലോണിന് അപേക്ഷിച്ചത്

Update: 2024-03-10 15:23 GMT
Advertising

കോട്ടയം: ഓണ്‍ലൈന്‍ ബാങ്ക് വായ്പ എന്ന വ്യാജേനെ യുവതിയില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. കോട്ടയം ഈരാറ്റുപേട്ട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭരണങ്ങാനം സ്വദേശിയാണ് തട്ടിപ്പിനിരയായത്.

എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി നഹാസ് , പള്ളുരുത്തി സ്വദേശി സാദത്ത് പി.റ്റി (34) എന്നിവരാണ് ഈരാറ്റുപേട്ട പൊലീസിന്റെ പിടിയിലായത്. പരാതിക്കാരിയില്‍ നിന്നും പേഴ്‌സണല്‍ ലോണ്‍ തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞ് 200000 രൂപ പ്രതികള്‍ തട്ടിയെടുത്തു. യുവതി ഫേസ്ബുക്കില്‍ സ്വകാര്യ ബാങ്കിന്റെ പേഴ്‌സണല്‍ ലോണ്‍ പരസ്യം കണ്ട് ലിങ്ക് വഴി ലോണിന് അപേക്ഷിച്ചു. തുടര്‍ന്ന് വീട്ടമ്മയോട് 5 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസും, മറ്റിനത്തിലുമായി പണം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ 200000 രൂപ പല തവണയായി പ്രതികള്‍ വാങ്ങിയെടുത്തു. തട്ടിപ്പ് മനസിലാക്കിയ ഇവര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ ശാസ്ത്രിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News