അധിക സീറ്റില്‍ ഉറച്ചു നില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനം

Update: 2017-01-15 01:17 GMT
Editor : admin
അധിക സീറ്റില്‍ ഉറച്ചു നില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനം
അധിക സീറ്റില്‍ ഉറച്ചു നില്‍ക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനം
AddThis Website Tools
Advertising

പൂഞ്ഞാറും,കുട്ടനാടും കോണ്‍ഗ്രസുമായി വെച്ചുമാറേണ്ടതില്ലെന്നും തീരുമാനിച്ചു

Full View

അധികമായി ഒരു സീറ്റ് വേണമെന്ന കടുംപിടുത്തത്തില്‍ ഉറച്ച് നില്‍ക്കാന്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം.പൂഞ്ഞാറും,കുട്ടനാടും കോണ്‍ഗ്രസുമായി വെച്ചുമാറേണ്ടതില്ലെന്നും തീരുമാനിച്ചു.കോണ്‍ഗ്രസിന് താത്പര്യമുണ്ടങ്കില്‍ മറ്റ് ചില സീറ്റുകള്‍ വെച്ചുമാറുന്ന കാര്യം പരിഗണിക്കാമെന്നാണ് നിലപാട്.ഉഭയകക്ഷി ചര്‍ച്ചകളില്‍ സീറ്റ് അധികം നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിനെതിരായ നിലപാട് കടുപ്പിക്കുകയാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം.യുഡിഎഫില്‍ ഒഴിവ് വരുന്ന ഒന്പത് സീറ്റുകളില്‍ ഒരെണ്ണം അധികമായി വേണമെന്നാണ് നിലപാട്. കോണ്‍ഗ്രസിന് സീറ്റുകള്‍ വെച്ചുമാറാന്‍ താത്പര്യം ഉണ്ടെങ്കില്‍ ആലത്തൂരും,തളിപ്പറന്പും വെച്ചുമാറാമെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്.കഴിഞ്ഞ തവണ പതിനഞ്ച് സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് 9-ഇടത്താണ് വിജയിച്ചത്.കേരളാ കോണ്‍ഗ്സിന്റെ ആവിശ്യത്തിന് മുന്പില്‍ കോണ്‍ഗ്രസ് വഴങ്ങില്ലെന്നാണ് സൂചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News