കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം സംസ്‍കരിച്ചു

Update: 2017-04-14 13:55 GMT
Editor : Alwyn K Jose
കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം സംസ്‍കരിച്ചു
Advertising

നേതാക്കളും പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ വിവിധ ഇടങ്ങളില്‍ രമിത്തിന് ആദരാഞാജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Full View

കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍‍ രമിത്തിന്റെ മൃതദേഹം സംസ്‍കരിച്ചു. ചാവശേരിയിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. നേതാക്കളും പ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകള്‍ വിവിധ ഇടങ്ങളില്‍ രമിത്തിന് ആദരാഞാജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുവന്ന രമിത്തിന്റെ മൃതദേഹം ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുവാങ്ങി. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപ യാത്രയായി തലശേരിയില്‍ എത്തിച്ച മൃതദേഹം അര മണിക്കൂറോളം ഇവിടെ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് മൃതദേഹം പിണറായിയിലെ വീട്ടിലേക്ക്.
തൊക്കിലങ്ങാടി, കരയറ്റ, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് ഒരു മണിയോടെ മൃതദേഹം ചാവശേരി ആവട്ടിയിലുളള തറവാട്ട് വീട്ടിലെത്തിച്ചു. 2002ല്‍ സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ച പിതാവ് ഉത്തമനെ സംസ്‍കരിച്ച സ്ഥലത്തിന് സമീപത്തായി തന്നെയാണ് രമിത്തിന്റെ മൃതദേഹവും സംസ്‍കരിച്ചത്. ബിജെപി നേതാക്കളായ വി മുരളീധരന്‍, എഎന്‍ രാധാകൃഷ്ണന്‍, പികെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍, ആര്‍എസ്എസ് നേതാക്കളായ പി ഗോപാലന്‍കുട്ടി, വത്സന്‍ തില്ലങ്കേരി തുടങ്ങി നിരവധി പേര്‍ വിലാപയാത്രയിലും സംസ്‍കാരച്ചടങ്ങിലും പങ്കെടുത്തു. കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്രകാശ്യപിന്റെ നേതൃത്വത്തില്‍ വിലാപയാത്രക്ക് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News