മൂന്നാറില്‍ യുഡിഎഫ് ഭരണകാലത്ത് ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ അനുവദിച്ചിട്ടില്ല: ഉമ്മന്‍ചാണ്ടി

Update: 2017-05-29 12:46 GMT
Editor : Muhsina
മൂന്നാറില്‍ യുഡിഎഫ് ഭരണകാലത്ത് ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ അനുവദിച്ചിട്ടില്ല: ഉമ്മന്‍ചാണ്ടി
Advertising

വിഎസിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറില്‍ വെറുതെ പോയി നോക്കി നില്‍ക്കുക..

മൂന്നാറില്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഎസിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറില്‍ വെറുതെ പോയി നോക്കി നില്‍ക്കുക മാത്രമാണ് വിഎസ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദം ഗുരുതരമായ പ്രശ്നമാണ്. രാജിവെക്കണമോയെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News