മുഖ്യമന്ത്രി ജനങ്ങളോട് അക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് കോടിയേരി; മറുപടിയുമായി മുഖ്യമന്ത്രി

Update: 2017-06-02 14:44 GMT
Editor : admin
മുഖ്യമന്ത്രി ജനങ്ങളോട് അക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് കോടിയേരി; മറുപടിയുമായി മുഖ്യമന്ത്രി
Advertising

കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു

Full View

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ ജനങ്ങള്‍ ഇടപെടുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അക്രമത്തിനുള്ള ആഹ്വാനമെന്ന് കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതില്‍ പരിഭ്രാന്തനായ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണമാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി.

തനിക്കെതിരെ അനാവശ്യം പറയുന്നത് വി എസ് അച്യുതാനന്ദന്‍ നിര്‍ത്തിയില്ലെങ്കില്‍ ജനം അത് തടയുമെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഇത് കലാപത്തിനുള്ള ആഹ്വാനമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചത്.

കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബോംബ് രാഷ്ട്രീയത്തിനെതിരായ ജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പിലേതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

Tags:    

Writer - admin

contributor

Editor - admin

contributor

Similar News