കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും

Update: 2017-06-20 12:46 GMT
കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും
കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും
AddThis Website Tools
Advertising

ബീനാപോളിനെ ചലച്ചിത്ര അക്കാദമിയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്

Full View

ചലച്ചിത്ര നടി കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും. എഴുത്തുകാരന്‍ വൈശാഖന് സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം നല്‍കാനും തീരുമാനിച്ചു. ചലച്ചിത്ര അക്കാദമിയുടെ ഉപാധ്യക്ഷയായി ബീനാപോളിനെയും നിയമിക്കും. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറങ്ങും.

അരനൂറ്റാണ്ടിന് ശേഷമാണ് കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായി ഒരു വനിതയെത്തുന്നത്. ആക്കാദമിയുടെ മൂന്നാമത്തെ വനിതാ അധ്യക്ഷ യാകും കെ പി എസി ലളിത . ഇടതുമുന്നണി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം സി പി എം പ്രവര്‍ത്തരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറേണ്ടിവന്ന ഇടതുസഹയാത്രികയാണ് നാടക - സിനിമ നടിയായ കെപിഎസി ലളിത.

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന എഴുത്തുകാരന്‍ വൈശാഖന്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്താന പ്രസിഡന്റാണ്. നേരത്തെ അക്കാദമി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയിലെ ആഭ്യന്തര പോരിന്റെയും മുന്‍ സിനിമാ മന്ത്രിയുമായുള്ള ഭിന്നതയുടെയും ഫലമായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അക്കാമദി വിട്ടയാളാണ് പ്രമുഖ എഡിറ്റര്‍ കൂടിയായ ബീനപോള്‍. അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായും കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റ് ഡയറക്ടറായും ദീര്‍ഘകാലം അക്കാദമിയില്‍ പ്രവര്‍ത്തിച്ച പരിചയവും ബീനക്കുണ്ട്.

Tags:    

Similar News