കണ്ടം ബെച്ച കോട്ടിന്റെ 55ആം വാര്‍ഷികാഘോഷം
മലയാള ചലച്ചിത്ര സൗഹൃദവേദിയും മൂവിമാജിക് ഫിലിം അക്കാദമിയും ചേര്‍ന്നാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
മലയാളത്തിലെ ആദ്യത്തെ വര്‍ണ്ണചിത്രം കണ്ടം ബെച്ച കോട്ടിന്റെ 55ആം വാര്‍ഷികാഘോഷം ഇന്ന് കോഴിക്കോട് നടക്കും. സിനിമയിലെ അണിയറ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. കെ ടി മുഹമ്മദിന്റെ തിരക്കഥ. ടി ആര്‍ സുന്ദരത്തിന്റെ സംവിധാനം. 1961 ആഗസ്റ്റ് 24ന് മലയാളത്തിലെ ആദ്യ വര്‍ണ്ണചിത്രം കണ്ടം ബെച്ച കോട്ട് പുറത്തിറങ്ങി.
ആ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരം കണ്ടബെച്ച കോട്ടിനെ തേടിയെത്തി. പി ഭാസ്‌കരന്‍ രചിച്ച് എം എസ് ബാബുരാജ് സംഗീതം നല്കിയ 9 ഗാനങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഈ ഗാനങ്ങളെല്ലാം അക്കാലത്തെ വലിയ ഹിറ്റുകളായിരുന്നു. തിക്കുറിശ്ശി, ടി എസ് മുത്തയ്യ, പ്രേംനവാസ്, അംബിക, നിലമ്പൂര്‍ ആയിഷ, നെല്ലിക്കോട് ഭാസ്‌കരന്‍, ബഹദൂര്‍ തുടങ്ങി പ്രമുഖരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സിനിമയില്‍ അഭിനയിച്ച നിലന്പൂര്‍ ആയിശയെ ആദരിക്കും. ഇതിന് പുറമെ സിനിമാമേഖലകളിലെ പ്രമുഖരെയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്. മലയാള ചലച്ചിത്ര സൗഹൃദവേദിയും മൂവിമാജിക് ഫിലിം അക്കാദമിയും ചേര്‍ന്നാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.