ടിപി വധക്കേസ് ഫയലുകള്‍ കാണാതായെങ്കില്‍ ഉത്തരവാദി സര്‍ക്കാര്‍: തിരുവഞ്ചൂര്‍
Update: 2017-07-23 12:47 GMT


ഫയലുകള്‍ എവിടെപ്പോയെന്ന് കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് തിരുവഞ്ചൂര്‍

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഫയലുകള്‍ കാണാതായെങ്കില്‍ അതിന് ഉത്തരവാദി ഇപ്പോഴത്തെ സര്‍ക്കാരാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഫയലുകള്‍ എവിടെപ്പോയെന്ന് കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ആരെയും മനപ്പൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് പറഞ്ഞു.