ഭരണപരിഷ്‍കരണ കമ്മീഷന്‍ ഭേദഗതി ബില്ലില്‍ സ്‍പീക്കര്‍ക്ക് പരാതി
Update: 2017-09-12 15:46 GMT
ഭരണപരിഷ്കരണ കമ്മീഷന്‍ ഭേദഗതി ബില്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് സ്പീക്കര്‍ക്ക് പരാതി.
ഭരണപരിഷ്കരണ കമ്മീഷന്‍ ഭേദഗതി ബില്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് സ്പീക്കര്‍ക്ക് പരാതി. കമ്മീഷന്‍ രൂപീകരണത്തിലൂടെ സര്‍ക്കാരിന് ചിലവ് ഉണ്ടാകില്ലെന്ന് കാണിച്ചാണ് ബില്‍ പാസാക്കിയത്. എന്നാല്‍ ഇപ്പോള്‍ വിഎസിന് ഔദ്യോഗിക വസതിയും വാഹനവും പേഴ്സണല്‍ സ്റ്റാഫും അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്. ഈ സാഹചര്യം പരിശോധിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി എംഎല്‍എ എം ഉമ്മറാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. വരുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.