ജിഷയുടെ കൊലപാതകം യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രചാരണായുധമാക്കി എല്‍ഡിഎഫ്

Update: 2017-11-16 17:06 GMT
Editor : admin
ജിഷയുടെ കൊലപാതകം യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രചാരണായുധമാക്കി എല്‍ഡിഎഫ്
Advertising

കഴിവുള്ള മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെങ്കില്‍ ഇത്തരം തെമ്മാടിത്തരം നടക്കുമായിരുന്നോയെന്ന് വിഎസ്

Full View

ജിഷയുടെ കൊലപാതകം യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള പ്രചാരണ വിഷയമാക്കി എല്‍ഡിഎഫ് മാറ്റുന്നു. കഴിവുള്ള മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെങ്കില്‍ ഇത്തരം തെമ്മാടിത്തരം നടക്കുമായിരുന്നോയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്‍ന്ദന്‍ ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ക്രിമനിലുകളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് ഇതെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ പ്രതികരണം.

ജനസുരക്ഷക്ക് പ്രാധാന്യം കല്‍പ്പിക്കാത്ത സര്‍ക്കാരാണെന്നും മുഖ്യമന്ത്രിയുടെ കഴിവുകേടാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നും വി എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിനും പൊലീസിനും ഗുരുതര വീഴ്ചയുണ്ടായെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പായതിനാല്‍ വിഷയം മറച്ചുവെക്കാന്‍ പൊലീസ് ശ്രമിച്ചെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മാപ്പ് പറയണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ക്രിമിനലുകളെ സംരക്ഷിക്കുന്ന സര്‍ക്കാരാണിതെന്നും ജിഷയുടെ കൊലപാതകം മറച്ചുവെക്കുന്നതില്‍ സര്‍ക്കാര്‍ തലത്തിലുള്ള ഉന്നത ഇടപെടലുള്ളതായി സംശയിക്കുന്നുവെന്നുമായിരുന്നു പിണറായി വിജയന്റെ പ്രതികരണം‌.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News