തെരുവുനായ്ക്കള്‍ ഏറ്റവും അധികം കോഴിക്കോടെന്ന് സര്‍വേ

Update: 2017-11-30 10:56 GMT
തെരുവുനായ്ക്കള്‍ ഏറ്റവും അധികം കോഴിക്കോടെന്ന് സര്‍വേ
Advertising

പൂളക്കടവില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി തുടങ്ങാനുള്ള പദ്ധതി ഇതുവരെയും നടപ്പായിട്ടില്ല

Full View

സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ നഗരം മുന്‍പന്തിയിലാണെങ്കിലും വന്ധ്യംകരണം ഉള്‍പ്പെടെയുള്ള നടപടികളെടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. വിദഗ്ധരുടെ സേവനം ലഭിക്കാത്തതിനാല്‍ വന്ധ്യംകരണ ക്യാമ്പുകള്‍ പോലും നടത്താന്‍ കോര്‍പ്പറേഷന് സാധിക്കുന്നില്ല. പൂളക്കടവില്‍ പുതിയതായി സൂപ്പര്‍ സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍ കം എബി സി സെന്‍റര്‍ തുടങ്ങുന്നതോടെ പ്രശ്നം പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍.

ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിപ്രകാരം നടത്തിയ സര്‍വേയില്‍ സംസ്ഥാനത്ത് ഏറ്റവും അധികം തെരുവ്നായ്ക്കളുള്ളത് കോഴിക്കാടാണെന്നായിരുന്നു കണ്ടെത്തിയത്.. നഗരത്തില്‍ മാത്രം ഇരുപതിനായിരത്തോളം നായ്ക്കള്‍ അലഞ്ഞുതിരിയുന്നുണ്ടെന്നായിരുന്നു കണക്കുകള്‍.. ഇതില്‍ വന്ധ്യംകരിക്കപ്പെട്ടത് 253 എണ്ണം മാത്രം. നായ്ക്കളുടെ വന്ധ്യംകരണത്തിന് നടപടി എടുക്കാന്‍ സാധിക്കാത്തതാണ് കോര്‍പ്പറേഷന്‍ നേരിടുന്ന പ്രതിസന്ധി.

പൂളക്കടവില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി തുടങ്ങാനുള്ള പദ്ധതി ഇതുവരെയും നടപ്പായിട്ടില്ല. വന്ധ്യംകരണത്തിന് അത്യാധുനിക ഓപ്പറേഷന്‍ തിയറ്റര്‍ അടക്കമുള്ള സൌകര്യങ്ങളുള്ളതാകും ആശുപത്രി. എന്നാല്‍ ഇതു പ്രവര്‍ത്തനം തുടങ്ങും വരെ എന്തു ചെയ്യുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.. നായ്ക്കള്‍ പെരുകുന്നത് ഉറവിട മാലിന്യ സംസ്കരണത്തിലൂടെ ഒരു പരിധി വരെ തടയാനായിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വാദം..

Tags:    

Similar News