കലാഭവന്‍ മണിയുടെ മരണം: പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു

Update: 2017-12-17 05:48 GMT
Editor : Sithara
കലാഭവന്‍ മണിയുടെ മരണം: പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു
Advertising

തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്

കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടിട്ടുണ്ടെങ്കിലും സിബിഐ ഇത് വരെ ഏറ്റെടുത്തിട്ടില്ല.

Full View

കലാഭവന്‍ മണി മരിച്ച് ഒരു വര്‍ഷമാകുമ്പോഴും യാതൊരു വിധ തെളിവുകളും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. മണിയുടെ ശരീരത്തില്‍ നിന്ന് മീതെയ്ല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയതോടെയാണ് ദുരൂഹതകള്‍ ഉയര്‍ന്നത്. തുടര്‍ന്ന് ശാസ്ത്രീയ പരിശോധനകളും നുണപരിശോധനയുമടക്കം നടത്തിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ല. അവസാന സമയത്ത് മണിയുടെ കൂടെയുണ്ടായിരുന്ന ആറ് പേരെയാണ് നുണ പരിശോധനക്ക് വിധേയരാക്കിയത്. കേസ് അവസാനിപ്പിക്കുന്നതിന് മുന്‍പുള്ള അവസാന വട്ട അന്വേഷണത്തിലാണ് പൊലീസ്.

ഇതുവരെയുള്ള ഫയലുകള്‍ പൊലീസ് പരിശോധിക്കും. ഇതിന് ശേഷമാകും അന്വേഷണം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇപ്പോഴും മണിയുടെ കുടുംബം. കുടുംബത്തിന്‍റെ ആവശ്യപ്രകാരം കേസ് സിബിഐക്ക് വിട്ടിരുന്നുവെങ്കിലും സിബിഐ ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News