സംഘ്പരിവാര്‍ വിരുദ്ധതയില്‍ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് യുഡിഎഫ്

Update: 2017-12-18 16:06 GMT
Editor : admin
സംഘ്പരിവാര്‍ വിരുദ്ധതയില്‍ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് യുഡിഎഫ്
Advertising

ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തിന് പോകുന്നത് തടയുക എന്ന ലക്ഷ്യമാണ് ഈ തന്ത്രത്തിനു പിറകിലുള്ളത്.

സംഘപരിവാര്‍ വിരുദ്ധതയുടെ കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ യുഡിഎഫ് പ്രചാരണം നടത്തുന്നത്. മലബാറില്‍ വി എം സുധീരന്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളില്‍‍ ഈ തന്ത്രം വ്യക്തമാക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തിന് പോകുന്നത് തടയുക എന്ന ലക്ഷ്യമാണ് ഈ തന്ത്രത്തിനു പിറകിലുള്ളത്.

ശക്തമായ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണി വെച്ചുപുലര്‍ത്തുന്നത്. ഇടതുപക്ഷത്തിന്റെ ഈ തന്ത്രം പൊളിക്കാനാണ് യുഡിഎഫ് മറുതന്ത്രം ആവിഷ്കരിച്ചത്. ബിജെപിക്കെതിരെ ആഞ്ഞടിച്ച് എ കെ ആന്റണിയാണ് ഇടതു തന്ത്രത്തെ മറികടക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. തൊട്ടുപിറകെ ഇടതുപക്ഷത്തിന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും യുഡിഎഫ് മുതിര്‍ന്നു.

ബിജെപിക്കെതിരായ മതേതര ബദല്‍ കോണ്‍ഗ്രസ് കൂടി ചേര്‍ന്നതാണെന്ന് സ്ഥാപിക്കാന്‍ ദേശീയ തലത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന ഫോര്‍വേഡ് ബ്ലോക്കിനെയും യുഡിഎഫ് ഉപയോഗിക്കുന്നുണ്ട്.

ബീഫ് വിഷയം ഉയര്‍ത്തി തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉണ്ടാക്കിയ നേട്ടം നിയമസഭയില്‍ ആവര്‍ത്തിക്കുന്നത് തടയുകയാണ് യുഡിഎഫ് തന്ത്രത്തിന്റെ ലക്ഷ്യം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News