ബാര്‍കോഴക്കേസ്: എസ്‍പി സുകേശന് വിമര്‍ശം
ബാര്‍കോഴക്കേസിലെ വിവരങ്ങള്‍ പുറത്തായതിന് വിജിലന്‍സ് എസ്‍പി ആര്‍ സുകേശന് രൂക്ഷ വിമര്‍ശം.
ബാര്‍കോഴക്കേസിലെ വിവരങ്ങള്‍ പുറത്തായതിന് വിജിലന്‍സ് എസ്‍പി ആര്‍ സുകേശന് രൂക്ഷ വിമര്‍ശം. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലാണ് സുകേശനെതിരെ വിമര്‍ശമുള്ളത്. നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കും കേസിലെ കക്ഷികള്‍ക്കും ചോര്‍ന്നുകിട്ടിയതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ക്രൈംബ്രാഞ്ച് എസ്‍പി ടിഎന്‍ ഉണ്ണിരാജയുടെ റിപ്പോര്‍ട്ടിലാണ് സുകേശനെതിരായ വിമര്‍ശമുള്ളത്. ബാര്‍കോഴ അന്വേഷണത്തിനിടെ ബിജു രമേശുമായി ചേര്‍ന്ന് യുഡിഎഫ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആര്‍ സുകേശന് ക്ലീന്‍ചിറ്റ് നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സുകേശന്‍ ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്‍പി ഉണ്ണിരാജന്‍ റിപ്പോര്‍ട്ട് നല്‍കിയതായായിരുന്നു വാര്‍ത്ത.