മോദിക്കെതിരെ കരിപ്പൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം
Update: 2018-03-17 09:34 GMT
അസഹിഷ്ണുത വിഷയത്തില്‍ പ്രധാനമന്ത്രി മൌനം വെടിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിലക്കയറ്റം തടയുന്നതില്‍ പ്രധാനമന്ത്രി പരാജയമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് വിമാനത്താവളത്തിന് കിലോമീറ്ററുകള്‍ക്ക് മുമ്പ് വെച്ച് തന്നെ പൊലീസ് തടഞ്ഞു. അസഹിഷ്ണുത വിഷയത്തില്‍ പ്രധാനമന്ത്രി മൌനം വെടിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിലക്കയറ്റം തടയുന്നതില്‍ പ്രധാനമന്ത്രി പരാജയമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.