എംവി ജയരാജന്‍ രാജിവെച്ചു

Update: 2018-03-19 09:23 GMT
Editor : Alwyn K Jose
എംവി ജയരാജന്‍ രാജിവെച്ചു
എംവി ജയരാജന്‍ രാജിവെച്ചു
AddThis Website Tools
Advertising

സിപിഎം സംസ്ഥാന കമ്മറ്റി അംഗം എംവി ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ഭരണ സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.

സിപിഎം സംസ്ഥാന കമ്മറ്റി അംഗം എംവി ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ഭരണ സമിതി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഇന്ന് നടന്ന സൊസൈറ്റി ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. രാവിലെ പരിയാരത്ത് ചേര്‍ന്ന ഭരണസമിതി യോഗം രാജിക്ക് അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാന ലോട്ടറി തൊഴിലാളി യൂണിയന്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. നിലവില്‍ വൈസ് ചെയര്‍മാനായ ശേഖരന്‍ മിനിയോടനാണ് പുതിയ ഭരണസമിതി ചെയര്‍മാന്‍. പി പുരുഷോത്തമനെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തിട്ടുണ്ട്. 2011 മുതല്‍ പരിയാരം മെഡിക്കല്‍ കോളജിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു എംവി ജയരാജന്‍.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News