ലിബിയയില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നതായി ബന്ധുക്കള്‍

Update: 2018-03-19 09:20 GMT
Editor : admin
ലിബിയയില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നതായി ബന്ധുക്കള്‍
ലിബിയയില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നതായി ബന്ധുക്കള്‍
AddThis Website Tools
Advertising

എംബസി ഉദ്യോഗസ്ഥരും കേന്ദ്രസര്‍ക്കാരും ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ബന്ധുക്കള്‍

Full View

കഴിഞ്ഞ ദിവസം ലിബിയയില്‍ വിമതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോട്ടയം സ്വദേശിനിയുടെയും മകന്റെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ വൈകുന്നതായി ബന്ധുക്കള്‍. എംബസി ഉദ്യോഗസ്ഥരും കേന്ദ്രസര്‍ക്കാരും ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ആക്രമണം നടന്ന സബരിത്തയില്‍ നൂറോളം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം വെളിയന്നൂര്‍ സ്വദേശിനി സുനുവും മകന്‍ ഒന്നര വയസുകാരന്‍ പ്രണവും ലിബിയയില്‍ വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സെബരിത്ത എന്ന സ്ഥലത്തെ കിടപ്പുമുറിയില്‍ മിസൈല്‍ പതിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്. സുനുവും ഭര്‍ത്താവ് വിപിനും സെബരിത്തയില്‍ നഴ്സായി ജോലിചെയ്തുവരികയാണ്. വിപിന്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പോയ സമയത്താണ് ആക്രമണമുണ്ടായത്. സുനുവിന്റെയും മകന്‍ പ്രണവിന്റെയും മൃതദേഹങ്ങള്‍ സെബരിത്തിന സാവിയ ടീച്ചിംഗ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസിയും കേന്ദ്രസര്‍ക്കാരും ഒരിടപെടലും നടത്തിയിട്ടില്ലെന്നാണ് വിപിന്റെ സഹോദരന്‍ അടക്കമുളള ബന്ധുക്കള്‍ പറയുന്നത്.

രൂക്ഷമായ ആഭ്യന്തര കലാപം നടക്കുന്ന സെബരിത്തയില്‍ ആയിരത്തോളം മലയാളികള്‍ കുടുങ്ങികിടക്കുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതില്‍ സുനു ജോലിചെയ്തിരുന്ന ആശുപത്രിയില്‍ 22 മലയാളികള്‍ കുടുങ്ങിയതായും അവര്‍ പറഞ്ഞു. ഇവരെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും സുനുവിന്റെയും പ്രണവിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ എംബസിയും കേന്ദ്ര സര്‍ക്കാരും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനും ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News