യുഡിഎഫില്‍ തുടര്‍ന്നത് പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചെന്ന് ജെഡിയു

Update: 2018-03-25 14:58 GMT
Editor : admin
യുഡിഎഫില്‍ തുടര്‍ന്നത് പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചെന്ന് ജെഡിയു
Advertising

നിയമസഭാതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ജെഡിയു നേതൃസ്ഥാനത്ത് നിന്ന് വര്‍ഗ്ഗീസ് ജോര്‍ജ്ജും ഷേക്ക് പി ഹാരിസും രാജി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് ..

Full View

യുഡിഎഫില്‍ തുടര്‍ന്നത് പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചെന്ന് ജെഡിയു സംസ്ഥാനസമിതിയില്‍ വിലയിരുത്തല്‍. യുഡിഎഫ് നയങ്ങളോട് നിശബ്ദത പാലിച്ചത് തിരിച്ചടിയായെന്നുംസംസ്ഥാന സമിതി. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് യുഡിഎഫ് വിടാതിരുന്നതെന്ന് സെക്രട്ടറി ജനറല്‍ വര്‍ഗ്ഗീസ് ജോര്‍ജ്ജ് പറഞ്ഞു. വര്‍ഗ്ഗീസ് ജോര്‍ജ്ജും ജനറല്‍ സെക്രട്ടറി ഷേക്ക് പി ഹാരിസും നല്‍കിയ രാജി സംസ്ഥാനസമിതി അംഗീകരിച്ചില്ല.

നിയമസഭാതെരഞ്ഞെടുപ്പിലെ കനത്ത തോല്‍വയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ജെഡിയു നേതൃസ്ഥാനത്ത് നിന്ന് വര്‍ഗ്ഗീസ് ജോര്‍ജ്ജും ഷേക്ക് പി ഹാരിസും രാജി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സംസ്ഥാനസമിതി അംഗീകരിച്ചില്ല. സംസ്ഥാനസമിതിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശംഉയര്‍ന്നു. യുഡിഎഫ് വിടാന്‍ തീരുമാനമെടുത്തിരുന്നെങ്കില്‍ ഇത്ര കനത്ത തിരിച്ചടി പാര്‍ട്ടിക്ക് നേരിടേണ്ടി വരില്ലായിരുന്നെന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു. യുഡിഎഫിലെനയങ്ങള്‍ക്കൊപ്പം നിന്നത് പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചെന്ന് ഡോ. വര്‍ഗ്ഗീസ് ജോര്‍ജ്ജ്
പറഞ്ഞു.

പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് യുഡിഎഫില്‍ തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സംഘടനാസംവിധാനം താഴേതലം മുതല്‍ അഴിച്ചു പണിയണമെന്നും ജെഡിയു യോഗത്തില്‍ ആവശ്യമുയര്‍ന്നു. കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മനയത്ത് ചന്ദ്രന്‍ സംസ്ഥാനനേതൃത്വത്തിന് കത്ത് നല്കി.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News