കൊല്ലത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം

Update: 2018-04-05 20:29 GMT
കൊല്ലത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം
കൊല്ലത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം
AddThis Website Tools
Advertising

മധ്യവയസ്കന്റെ മുഖം തെരുവ് നായ്ക്കള്‍ കടിച്ച് പറിച്ചു

Full View

കൊല്ലത്ത് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. കുണ്ടറയില്‍ മധ്യവയസ്കന്റെ മുഖം തെരുവ് നായ്ക്കള്‍ കടിച്ച് പറിച്ചു. കുണ്ടറ കാഞ്ഞരോട് സ്വദേശി കുഞ്ഞുമോനാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. രാവിലെ കുണ്ടറ സെറാമിക്സ് ഗൗണ്ടില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞുമോനെ പതിനഞ്ചോളം വരുന്ന തെരുവ് നായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. നായക്കളുടെ ആക്രമണത്തില്‍ കുഞ്ഞുമോന്‍ നിലത്ത് വീണു. നാട്ടുകാര്‍ ഓടി കൂടി പട്ടികളെ ഓടിച്ചതിനാലാണ് കുഞ്ഞുമോന്‍ രക്ഷപെട്ടത്. കണ്ണിന് മുകള്‍ ഭാഗത്താണ് നായക്കളുടെ കടിയേറ്റത്.

കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച പരിക്കേറ്റ ഭാഗം തുന്നിച്ചേര്‍ത്തു. 2 മാസങ്ങള്‍ക്കിടെ ഇത് 12 ാം തവണയാണ് തെരുവ് നായ്ക്കളുടെ ആക്രമണം ജില്ലയില്‍ ഉണ്ടാകുന്നത്.‌

Tags:    

Similar News