കേരള കോണ്‍ഗ്രസ് മുന്നണി വിട്ടാല്‍ യുഡിഎഫിന് കനത്ത നഷ്ടം
മുന്നണിയിലെ മൂന്നാമത്തെ കക്ഷിയുടെ പിരിഞ്ഞ് പോക്ക് മധ്യകേരളത്തിലെ യുഡിഎഫിന്‍റെ അടിത്തറ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ സംഘടനകളും യുഡിഎഫും തമ്മിലുള്ള പാലം തകരരുതെന്ന് ആഗ്രഹമുള്ളതിനാലാണ് അവസാന നിമിഷം മാണിയെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുന്നത്.
മുന്നണി വിടാനാണ് കേരളാകോണ്‍ഗ്രസ്എം തീരുമാനിക്കുന്നതെങ്കില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാകും. മൂന്നാമത്തെ കക്ഷിയുടെ പിരിഞ്ഞ് പോക്ക് മധ്യകേരളത്തിലെ യുഡിഎഫിന്‍റെ അടിത്തറ തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ സംഘടനകളും യുഡിഎഫും തമ്മിലുള്ള പാലം തകരരുതെന്ന് ആഗ്രഹമുള്ളതിനാലാണ് അവസാന നിമിഷം മാണിയെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുന്നത്.
മുന്നണി വിടുമെന്നോ, നിയമസഭയില്‍ ഒറ്റബ്ലോക്കായി ഇരിക്കുമെന്നോ കെ.എം മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പുറത്തേക്കുള്ള വഴിയിലാണ് കേരളാകോണ്‍ഗ്രസ് എന്ന നിഗമനത്തില്‍ കോണ്‍ഗ്രസ് എത്തിയിട്ടുണ്ട്. മധ്യകേരളത്തിലെ പ്രധാന ഘടകക്ഷി മുന്നണി വിടുന്നത് യുഡിഎഫിനെ ചെറുതല്ലാതെ ബാധിക്കും. പ്രത്യേകിച്ച് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍. അതുകൊണ്ടാണ് അവസാന മണിക്കൂറുകളിലും ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹാരിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ഇപ്പോഴും നടത്തുന്നത്. യുഡിഎഫ് വിടാതെ ഒറ്റബ്ലോക്കിയ നിയമസഭയില്‍ കേരളാകോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇരിക്കുന്നതിന്‍റെ അര്‍ത്ഥം മാണി മുന്നണി വിട്ടുവെന്ന് തന്നെയാണന്ന് കോണ്‍ഗ്രസിനറിയാം.
മനസ്സുകൊണ്ട് കേരളാകോണ്‍ഗ്രസിനൊപ്പമാണ് മുസ്ലീംലീഗും. മാണി ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഗൌരവമുള്ളതാണെന്ന വിലയിരുത്തലാണ് ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയെത്തിയത്. യുഡിഎഫിലെ ലീഗ് ഒഴികയുള്ള മുഴുവന്‍ കക്ഷികളും കോണ്‍ഗ്രസിനെതിരെ പരസ്യമായി എതിര്‍പ്പുയര്‍ത്തുന്ന ഘട്ടത്തില്‍ കേരളാകോണ്‍ഗ്രസ് നാളെയെടുക്കുന്ന അന്തിമ നിലപാട് നിര്‍ണ്ണായകമാണ്.