കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ്: അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് ഉടന്‍ നിയമനം
തീരുമാനം സിന്‍ഡിക്കേറ്റിന്റേത്; പ്രതിഷേധവുമായി യുഡിഎഫ് അംഗങ്ങള്‍
പി എസ് സി അഡ്വൈസ് മെമ്മോ നല്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അസിസ്റ്റന്റ് തസ്തികയില് നിയമനം നല്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ തീരുമാനം. അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്കാത്തതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സിന്‍ഡിക്കേറ്റിന്റെ ഇടപെടല്‍. സര്‍വകലാശാലയിലെ നിയമങ്ങള്‍ സംബന്ധിച്ച പരാതികളില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
പി എസ് സി അഡ്വൈസ് മെമ്മോ അയച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റു സര്‍വകലാശാലകള്‍ അസിസ്റ്റന്റ് തസ്തികയില് നിയമനം നല്‍കിയെങ്കിലും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിയമം നടന്നിരുന്നില്ല. ഇതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു സിന്‍ഡിക്കേറ്റ് യോഗം. യോഗം ആരംഭിച്ച ഉടനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഭരണ കാര്യാലയം ഉപരോധിച്ചു.
സര്‍വകലാശാലയുടെ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്ന ആവശ്യം സിന്‍ഡിക്കേറ്റ് യോഗത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ഉന്നയിച്ചു. എന്നാല്‍ പി എസ് സി അഡ്വൈസ് മെമ്മോ നല്കിയ ഇരുപത് പേര്‍ക്കും ഉടന്‍ നിയമനം നല്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിനിധി അഡ്വക്കറ്റ് പി എം നിയാസ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പി എസ് സി റാങ്ക് ലിസ്റ്റില്‍ നിന്ന് തന്നെ നിയമനം നടത്താനുള്ള തീരുമാനം ഡിവൈ എഫ് ഐ നേതാക്കളെ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.