മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കേരളത്തിന് അഞ്ച് പദ്ധതികള്‍

Update: 2018-04-19 21:27 GMT
Editor : admin
മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കേരളത്തിന് അഞ്ച് പദ്ധതികള്‍
Advertising

പ്ലാസ്റ്റിക് എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആയിരം കോടിയുടെ പ്ലാസ്റ്റിക് പാര്‍ക്ക്, ഫാര്‍മ പാര്‍ക്ക്, മുന്നൂറ് ജന്‍ഔഷധി സെന്ററുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചത്

Full View

മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കേരളത്തിന് അഞ്ച് പദ്ധതികള്‍. പ്ലാസ്റ്റിക് എന്‍ജിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആയിരം കോടിയുടെ പ്ലാസ്റ്റിക് പാര്‍ക്ക്, ഫാര്‍മ പാര്‍ക്ക്, മുന്നൂറ് ജന്‍ഔഷധി സെന്ററുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി ആനന്ദ കുമാര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.

ഐഐടിക്ക് തുല്യമായ പ്ലാസ്റ്റിക് എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകൂടാതെ മറ്റ് നാല് പദ്ധതികള്‍ കൂടി കേന്ദ്രം പ്രഖ്യാപിച്ചു. പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിക്കണം. ആയിരം കോടി രൂപ ചെലവ് വരുന്ന പ്ലാസ്റ്റിക് പാര്‍ക്കാണ് മറ്റൊന്ന്. മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കുന്ന ഫാര്‍മ പാര്‍ക്കും കേന്ദ്രം അനുവദിച്ചു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി പ്രത്യേക ഫാക്ടറിയും ഇക്കൂട്ടത്തില്‍ പെടുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക ജനറിക് മരുന്ന് വിതരണ പദ്ധതിയുടെ ഭാഗമായി 300 ജന്‍ ഔഷധി സെന്ററുകളും തുടങ്ങും. 30 ശതമാനം വിലക്കുറവില്‍ 500ല്‍ അധികം മരുന്നുകള്‍ ഇതുവഴി ലഭ്യമാക്കാനാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News