ടി.പി. സെന്‍കുമാറിന്‍റെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്രം തടഞ്ഞു

Update: 2018-04-20 02:52 GMT
Editor : admin
ടി.പി. സെന്‍കുമാറിന്‍റെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്രം തടഞ്ഞു
Advertising

വി.സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്

മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്‍റെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമനം കേന്ദ്രം തടഞ്ഞു. വി.സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

Full View

സെന്‍കുമാറിനെതിരെ ക്രിമിനല്‍ കേസ് ഉണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിന്നു.അവധിയില്‍ പ്രവേശിച്ച സെന്‍കുമാര്‍ വ്യാജരേഖ ചമച്ചു,മതവിദ്വേഷം നടത്തുന്ന പ്രസംഗം നടത്തി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ്സെടുണ്ടെന്നും അത് കൊണ്ട് നിയമനം നല്‍കരുതെന്നുമായിരിന്നു സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.സെന്‍കുമാര്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചു എന്ന കാട്ടി എഡിജിപി സന്ധ്യ തയ്യാറാക്കിയ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കേന്ദ്രത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തി.സംസ്ഥാനസര്‍ക്കാരിന്‍റെ ഈ നിലപാടുകള്‍ കണക്കിലെടുത്താണ് സെന്‍കുമാറിന്‍റെ നിയമനം കേന്ദ്രം ഇപ്പോള്‍ തടഞ്ഞിരിക്കുന്നത്.സെന്‍കുമാറിനൊപ്പ്ം ശുപാര്‍ശ ചെയ്യപ്പെട്ട വി സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്നും കേസുകള്‍ തീര്‍ന്ന ശേഷം സെന്‍കുമാറിന്‍റെ നിയമനം പരിശോധിക്കാമെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്.

നേരത്തെ കെഎടിയിലെ രണ്ട് ഒഴിവിലേക്ക് വിവി.സോമസുന്ദരത്തിന്റെയും ടി.പി.സെൻകുമാറിന്റെയും പേരാണ് തിരഞ്ഞെടുപ്പുസമിതി ശുപാർശ ചെയ്തത്.ഇതിന്‍റെ ആദ്യ ഘട്ടംമുതല്‍ തന്നെ ഇടത്സര്‍ക്കാര്‍ സെന്‍കുമാറിന്‍റെ നിയമനത്തെ എതിര്‍ത്തിരിന്നു.മതിയായ അപേക്ഷകർ ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പുപ്രക്രിയ വിഫലമായെന്നും വീണ്ടും അപേക്ഷ ക്ഷണിച്ചിരുന്നെങ്കിൽ വിരമിച്ച കൂടുതൽ ഐഎഎസ് ഉദ്യോഗസ്ഥർ അപേക്ഷിക്കുമായിരുന്നു എന്നുംസർക്കാർ ഹൈക്കോടതയില്‍ അറിയിക്കുകയും ചെയ്തിരിന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News