ഭാഗ്യചിഹ്നത്തിന് പേര് ചോദിച്ച കൊച്ചിമെട്രോയ്ക്ക് കിട്ടിയ എട്ടിന്റെ പണി

Update: 2018-04-20 00:12 GMT
Editor : Jaisy
ഭാഗ്യചിഹ്നത്തിന് പേര് ചോദിച്ച കൊച്ചിമെട്രോയ്ക്ക് കിട്ടിയ എട്ടിന്റെ പണി
ഭാഗ്യചിഹ്നത്തിന് പേര് ചോദിച്ച കൊച്ചിമെട്രോയ്ക്ക് കിട്ടിയ എട്ടിന്റെ പണി
AddThis Website Tools
Advertising

അപ്പു, തൊപ്പി, കുട്ടന്‍ തുടങ്ങിയ പേരുകള്‍ തന്റെ സ്റ്റാറ്റസിന് ചേരില്ലെന്നു എടുത്ത് പറഞ്ഞിരുന്നു

ഒരു പേരല്ലേ ചോദിച്ചത്..അതിന് ഇമ്മാതിരി പണി തരണോ എന്ന നിലയിലാണ് ഇപ്പോള്‍ കൊച്ചി മെട്രോ. തങ്ങളുടെ ഭാഗ്യചിഹ്നത്തിന് പേരുകള്‍ ക്ഷണിച്ചുകൊണ്ട് മെട്രോ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റാണ് പുലിവാലായത്. കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോ അധികൃതര്‍ തങ്ങളുടെ ഭാഗ്യ ചിഹ്നമായ ആനയ്ക്ക് ഉചിതമായ പേര് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

അപ്പു, തൊപ്പി, കുട്ടന്‍ തുടങ്ങിയ പേരുകള്‍ തന്റെ സ്റ്റാറ്റസിന് ചേരില്ലെന്നു എടുത്ത് പറഞ്ഞിരുന്നു. കമന്റുകളായി വരുന്ന പേരുകളില്‍ നിന്ന് ഏറ്റവും ലൈക്ക് കിട്ടുന്ന മൂന്ന് പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുമെന്നും അധികൃതര്‍ ഫെയ്സ് ബുക്കില്‍ ഇട്ടിരുന്നു. ഡിസംബര്‍ നാലാണ് പേരുകള്‍ നിര്‍ദേശിക്കാന്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന അവസാന തിയതി. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേരാണ് കൊച്ചി മെട്രോ അധികൃതരെ കുരുക്കിലാക്കിയിരിക്കുന്നത്. കുമ്മനാന എന്ന ലിജോ വര്‍ഗ്ഗീസിന്റെ കമന്റിനാണ് ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടിയിരിക്കുന്നത്. നാലായിരത്തില്‍ അധികം ലൈക്കാണ് ഇതിന് തന്നെ ലഭിച്ചത്. ഈ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അശ്വതി അച്ചു, കൊച്ചാന, കുമ്മന്‍ എന്നീ പേരുകള്‍ നിര്‍ദ്ദേശിച്ചവരുമുണ്ട്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News