നീറ്റ് പരീക്ഷയില്‍ ഭേദഗതിയില്ല: ഹരജി സുപ്രീം കോടതി തള്ളി

Update: 2018-04-22 09:41 GMT
Editor : admin
നീറ്റ് പരീക്ഷയില്‍ ഭേദഗതിയില്ല: ഹരജി സുപ്രീം കോടതി തള്ളി
Advertising

മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത പൊതുപരീക്ഷ നടത്താനുള്ള ഉത്തരവില്‍ ഭേദഗതിയില്ലെന്ന് വീണ്ടും സുപ്രിം കോടതി

മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത പൊതുപരീക്ഷ നടത്താനുള്ള ഉത്തരവില്‍ ഭേദഗതിയില്ലെന്ന് വീണ്ടും സുപ്രിം കോടതി. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യത്തിലാണ് സുപ്രിം കോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും കോടതി തള്ളിയിരുന്നു.

സംസ്ഥാന സിലബസ്സും, കേന്ദ്ര സിലബസും വ്യത്യസ്തമാണെന്നും, അതിനാല്‍ സംസ്ഥാന സിലബസ് പഠിച്ച് വരുന്നവര്‍ക്ക് സിബിഎസ്ഇ നടത്തുന്ന ഏകീകൃത പരീക്ഷക്ക് ഒരുങ്ങാന്‍ കൂടുതല്‍ സമയം വേണമെന്നും, അതിനാല്‍ നാളെ നടക്കുന്ന പരീക്ഷ റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

എന്നാല്‍, നീറ്റിന്റെ ഭരണഘട സാധുത പരിശോധിക്കുന്ന ഹരജി ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലാണെന്നും, അതിനാല്‍ ഈ ഘട്ടത്തില്‍ വിധിയില്‍ ഭേദഗതി അനുവദിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ടി എസ് ടാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വിദ്യാര്‍ത്ഥികളെ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News