ക്രൈസ്തവ സഭാ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച നടത്തും

Update: 2018-04-24 21:58 GMT
Editor : Damodaran
ക്രൈസ്തവ സഭാ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച നടത്തും
Advertising

ഗസ്റ്റ് ഹൌസില്‍ വെച്ചാകും കൂടിക്കാഴ്ച. നാളെ ബിഡിജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും മോദി കൂടിക്കാഴ്ച നടത്തും....

Full View

ബിജെപി ദേശീയ കൌണ്‍സില്‍ യോഗത്തിന് കോഴിക്കോട് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഗസ്റ്റ് ഹൌസില്‍ വെച്ചാകും കൂടിക്കാഴ്ച. നാളെ ബിഡിജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും മോദി കൂടിക്കാഴ്ച നടത്തും.

കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെങ്കില്‍ ക്രൈസ്തവ സഭകളുമായി മികച്ച ബന്ധം പുലര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം നടന്ന ബിജെപി നേതൃയോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈസ്തവ സഭാ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച നടത്തുന്നത്.മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ക്കു ശേഷം സന്ധ്യയോടെ സഭാ പ്രതിനിധികളെ കാണാമെന്നാണ് അറിയിച്ചിരിക്കുന്നത്.മോദി തങ്ങുന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍ വെച്ചാകും കൂടിക്കാഴ്ച.

കേരളത്തിലെ റബര്‍ നാളീകേര കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിനിധികള്‍ ഉന്നയിച്ചേക്കും.ബിജെപി നേതൃത്വം എസ് എന്‍ഡിപിയെ അവഗണിക്കുന്നുവെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയേയും ഗൌരവത്തോടെയാണ് ദേശീയ നേതൃത്വം നോക്കിക്കാണുന്നത്.ബിഡിജെഎസുമായുള്ള ബന്ധം തുടരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും വ്യക്തമാക്കിയിരുന്നു.
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പള്ളിക്കും ,സി കെ ജാനുവിനുമൊപ്പമാണ് നാളെ പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണം. ഇതിനു ശേഷം ബിഡിജെഎസിന്‍റെ പരാതികള്‍ തുഷാര്‍ മോദിയെ ധരിപ്പിച്ചേക്കും.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News