മുപ്പത് വര്‍ഷമായി കലോത്സവ വേദികളിലെ സ്ഥിര സാന്നിധ്യമായ സുധാകരന്‍
കലോത്സവ നാളുകള്‍ ആരംഭിക്കുന്നതോടെ സുധാകരന്‍ അവധിയെടുത്ത് തന്റെ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമാകും
ആരോഗ്യവകുപ്പിലെ ജീവനക്കാരനും പേരാമ്പ്ര സ്വദേശിയുമായ സുധാകരന് കലോത്സവ വേദികളില്‍ എന്ത് കാര്യമെന്ന് ചോദിച്ചാല്‍ വ്യത്യസ്തമായ മറുപടി ലഭിക്കും. കഴിഞ്ഞ 30 വര്‍ഷമായി നൃത്ത ഇനങ്ങളുടെ മുഖത്തെഴുത്തില്‍ സുപരിചിതനാണ് സുധാകരന്‍. കലോത്സവ നാളുകള്‍ ആരംഭിക്കുന്നതോടെ സുധാകരന്‍ അവധിയെടുത്ത് തന്റെ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമാകും.
ഇടമുറിയാതെ തെളിയുന്ന വരകള്‍. പതിയെ പരയ്ക്കുന്ന ചായങ്ങള്‍. ഓരോ വരയിലും തെളിയുന്ന സൂക്ഷ്മത. മുഖമെഴുത്ത് സുധാകരന് ഹരമാണ്. കലോത്സവ വേദികള്‍ ഉണരുമ്പോള്‍ സുധാകരനുണ്ടാവും. ചായങ്ങളുമായി ഓരോ മുഖത്തെയും കാത്ത്. ആരോഗ്യവകുപ്പിലാണ് ജോലി. പക്ഷെ കലോത്സവം തുടങ്ങിയാല്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് കുറച്ച് നാള്‍ നിറങ്ങളോടൊപ്പം കൂട്ടുകൂടും. ഏത് നൃത്ത ഇനമാവട്ടെ നിറങ്ങളെ ചേര്‍ത്തുവെച്ച് മുഖമെഴുത്ത് പൂര്‍ണതയിലെത്തിക്കും. 28 വര്‍ഷമായി സംസ്ഥാന കലോത്സവ വേദികളിലും സുധാകരനുണ്ട്. ഇത്തവണയുമുണ്ടാകണമെന്നാണ് ആഗ്രഹം. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാരനാണ്.