വിമാനം കാണാതായ സംഭവം, ആശങ്കയോടെ മലയാളികളുടെ ബന്ധുക്കള്‍

Update: 2018-05-03 00:25 GMT
Editor : admin
വിമാനം കാണാതായ സംഭവം, ആശങ്കയോടെ മലയാളികളുടെ ബന്ധുക്കള്‍
വിമാനം കാണാതായ സംഭവം, ആശങ്കയോടെ മലയാളികളുടെ ബന്ധുക്കള്‍
AddThis Website Tools
Advertising

കോഴിക്കോട് കക്കോടി സ്വദേശി വിമല്‍, കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

Full View

കാണാതായ വ്യോമസേനാ വിമാനത്തിലെ രണ്ട് പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ ബന്ധുക്കള്‍ ആശങ്കയില്‍. കോഴിക്കോട് കക്കോടി സ്വദേശി വിമല്‍, കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെന്തും ചെയ്യുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

കരസേനാ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ കക്കോടി സ്വദേശി വിമല്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് നാട്ടില്‍ നിന്നും മടങ്ങിയത്.പോര്‍ട്ട് ബ്ലെയറിലായിരുന്ന വിമല് ഔദ്യോഗിക ആവശ്യത്തിന് കഴിഞ്ഞയാഴ്ച ചെന്നൈയിലെത്തിയിരുന്നു. ഇതിനിടയിലാണ് രണ്ട് ദിവസം അവധിയെടുത്ത് നാട്ടിലെത്തിയത്. വിമല്‍ കയറിയ വിമാനം കാണാനില്ലെന്ന് ഇന്നലെ കാലത്ത് തന്നെ കരസേനാ ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.

ചികിത്സക്കായി നാട്ടിലെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനായ സജീവ് കുമാര്‍ . കഴിഞ്ഞ മാസമാണ് മടങ്ങിയത്. കാണാതായ വിമാനത്തില്‍ സജീവുണ്ടായിരുന്നെന്ന വിവരം ഇന്ന് രാവിലെ ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. മന്ത്രി എ.കെ ശശീന്ദ്രന് ഇരുവരുടേയും വീടുകള്‍ സന്ദര്‍ശിച്ചു. സജീവിന്റെ ബന്ധുക്കള്‍ പോര്‍ട്ട് ബ്ലെയറിനു പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തീരുമാനം മാറ്റി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News