സ്വാശ്രയ പ്രശ്നം: സഭ ഇന്നത്തേക്ക് പിരിഞ്ഞു
. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ഇരുന്ന് പ്രതിഷേധിച്ചു.സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങിയെന്ന ആരോപണം വിജിലന്‍സ് പരിശോധിക്കുമെന്നും...
സ്വാശ്രയ പ്രശ്നത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്തംഭിച്ചു. ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഇന്ന് പുറത്തെടുത്തത്. ചോദ്യോത്തര വേളയില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ ഇന്നും വിട്ടു നിന്നു. സ്വാശ്രയ മെഡിക്കല്‍ കോളജില്‍ തലവരിപ്പണം വാങ്ങുന്നുവെന്ന ആരോപണം ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ട് അടയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ഇരുന്ന് പ്രതിഷേധിച്ചു.സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങിയെന്ന ആരോപണം വിജിലന്‍സ് പരിശോധിക്കുമെന്നും പരിയാരം കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കഴിഞ്ഞ ദിവസം കക്ഷി നേതാക്കളുടെ ചര്‍ച്ച നടന്ന കാര്യം തന്നെ ആരും അറിയിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തിനായി കക്ഷി നേതാക്കളുടെ യോഗം ഇന്നലെ വിളിച്ചിരുന്നില്ലെന്നും ഇരുവിഭാഗങ്ങളുമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും സ്പീക്കര്‍ വിശദീകരിച്ചു.
തലവരിപ്പണം വാങ്ങുന്ന മാനേജ്മെന്റുകള്‍ക്ക് നടപടിക്കെതിരെ സര്‍ക്കാര്‍നിസ്സംഗരാകുകയാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണി ആരോപിച്ചു. സ്വാശ്രയത്തില്‍ സര്‍ക്കാര്‍ നിലപാട് നിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സമരത്തിന് ജനങ്ങളുടെ പിന്തുണയുണ്ട്. സ്വാശ്രയത്തില്‍ ഒരു തരത്തിലുള്ള പ്രശ്നവുമില്ലെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണ്. മാനേജ്മെന്റിന് അനുകൂലമായി വിധി വന്നപ്പോള്‍ എന്തുകൊണ്ട് അപ്പീല്‍ പോയില്ലെന്നും ചെന്നിത്തല ചോദിച്ചു. പ്രവേശന നടപടികള്‍ തടസപ്പെടുത്താതിരിക്കാന്‍ കോടതിയിലേക്ക് പോകില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയില്‍ പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവേശന നടപടികളുടെ കാര്യത്തില്‍ അവ്യക്തതയാണ്. സുപ്രീംകോടതിയെ നേരത്തെ സമീപിച്ചിരുന്നെങ്കില്‍ സര്‍ക്കാരിന് അനുകൂല വിധി ഉണ്ടാകുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സാന്പത്തിക ബുദ്ധിമുട്ട് കാരണം പരിയാരത്തെ ഫീസ് കുറക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനേജ്മനെ്‍റ് എന്‍ ആര്‍ ഐ സീറ്റുകളിലെ ഫീസ് കുറച്ച് പരിയാരം എന്താനാണ് ഗവണ്‍മെന്‍റ് മെരിറ്റില്‍ ഫീസ് കൂട്ടിയതെന്ന പറഞ്ഞ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച പ്രതിപ്കഷം നടുത്തളത്തിലിറങ്ങി മുദ്യാവാക്യം വിളിച്ചു. തുടര്‍ന്ന് നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.