കടല മുതല്‍ ആപ്പിള്‍ വരെ..കൃഷിയില്‍ നൂറു മേനി കൊയ്ത് ബിനു
രണ്ടിടങ്ങളിലായുള്ള 70 സെന്റ് സ്ഥലത്ത് നിന്ന് വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും പയറു വർഗങ്ങളും വിളയിപ്പിക്കുകയാണ് ബിനു
നിർമാണ മേഖല പ്രതിസന്ധിയിലായപ്പോൾ പത്തനംതിട്ട കോന്നി സ്വദേശിയായ കരാറുകാരൻ ബിനു തന്റെ കൃഷിഭൂമിയിലേക്കിറങ്ങി. കടല, ഉഴുന്ന് മുതൽ ആപ്പിൾ വരെ വിളയിച്ചെടുക്കുകയാണ് ഇന്നീ കർഷകൻ.
രണ്ടിടങ്ങളിലായുള്ള 70 സെന്റ് സ്ഥലത്ത് നിന്ന് വീട്ടിലേക്കാവശ്യമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും പയറു വർഗങ്ങളും വിളയിപ്പിക്കുകയാണ് ബിനു. നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ അസാധ്യമെന്ന് കരുതിയത് സാധ്യമെന്ന് തെളിയിക്കുമ്പോൾ ലഭിക്കുന്ന സന്തോഷമാണ് പ്രചോദനം. കറയില്ലാത്ത അപൂർവ്വ ഇനം പ്ലാവ്, തേൻ തുള്ളി ചാമ്പ, ഉള്ളി, കിഴങ്ങ്, സവാള, ഉഴുന്ന്, കടല, മാങ്കോസ്റ്റിൻ അങ്ങനെ നീളുന്ന പട്ടിക ആപ്പിൾ വരെയെത്തും. വീട്ടാവശ്യം കഴിഞ്ഞുള്ളവ വിറ്റഴിക്കില്ല. വീടിന് സമീപത്തുള്ള കാരുണ്യ ഭവനിലേക്ക് വിഭവങ്ങൾ സൗജന്യമായി നൽകും.