കൊല്ലത്തൊരു എംഎല്‍എയെ നേടാനുള്ള തീവ്രശ്രമത്തില്‍ കോണ്‍ഗ്രസ്
സി ആര്‍ മഹേഷ് മത്സരിക്കുന്ന കരുനാഗപ്പള്ളിയിലാണ് കോണ്‍ഗ്രസ് ഏറ്റവുമധികം പ്രതീക്ഷ വച്ച് പുലര്‍ത്തുന്നത്
കൊല്ലം ജില്ലയില്‍ പേരിനുപോലും എംഎല്‍എ ഇല്ലെന്ന പേരുദോഷം ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ മാറ്റാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സി ആര്‍ മഹേഷ് മത്സരിക്കുന്ന കരുനാഗപ്പള്ളിയിലാണ് കോണ്‍ഗ്രസ് ഏറ്റവുമധികം പ്രതീക്ഷ വച്ച് പുലര്‍ത്തുന്നത്. സിപിഐയുടെ സിറ്റിംഗ് സീറ്റില്‍ ഇത്തവണയും വിജയം ഉറപ്പാണെന്നാണ് ഇടത്പക്ഷത്തിന്റെ കണക്കുകൂട്ടല്‍. പ്രചരണം രണ്ടാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ കരുനാഗപ്പള്ളിയിലെ മത്സരം തീപാറുമെന്നാണ് വിലയിരുത്തല്‍
ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാകുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന് കരുനാഗപ്പള്ളിയില്‍ പ്രവചനാതീതമാണ്. മണ്ഡലത്തില്‍ ഭൂരിപക്ഷമുള്ള മുസ്ലീം ജനവിഭാഗം ഏത് മുന്നണിക്കൊപ്പം നില്‍ക്കുന്നു എന്നത് തന്നെയാകും വിജയത്തിലെ നിര്‍ണായക ഘടകം. അന്‍പതിനായിരത്തോളം വരുന്ന ഈഴവവോട്ടുകളും മണ്ഡലത്തിലെ സ്വാധീനശക്തിയാണ്. പ്രമുഖസ്ഥാനാര്‍ത്ഥികള്‍ രണ്ടു പേരും നായര്‍സമുദായത്തില്‍പ്പെട്ടവരാോണെങ്കിലും നായര്‍സമുദായം മണ്ഡലത്തില്‍ നാലാം സ്ഥാനത്താണ്.
77 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ 8 തവണയാണ് സിപിഐ കരുനാഗപ്പള്ളിയില്‍ വിജയക്കൊടി നാട്ടിയിട്ടുള്ളത്. എതിരാളികള്‍ ജെഎസ്എസ് ആയതിനാലാണ് ഇത്രയും വിജയം സിപിഐ നേടിയതെന്ന് യുഡിഎഫ് വാദിക്കുന്നു. അതുകൊണ്ട് തന്നെ കണക്കിന്റെ ആനുകൂല്യമില്ലാതെ വിജയം നേടാനാകുമെന്ന യുഡിഎഫ് പ്രതീക്ഷിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സി ആര്‍ മഹേഷിന് മണ്ഡലത്തിലുള്ള സ്വാധീനത്തിലാണ് യുഡിഎഫിന്റെ മുഴുവന്‍ പ്രതീക്ഷ.
സി ദിവാകരന്‍ മത്സരിച്ച് വന്നിരുന്ന മണ്ഡലത്തില്‍ സിപിഐ ജില്ലാ സെക്രട്ടറിയായ ആര്‍ രാമചന്ദ്രന്‍ മത്സരത്തിനെത്തുമ്പോേള്‍ ചുവടുകള്‍ പിഴക്കില്ലെന്ന സിപിഐയും കണക്ക് കൂട്ടുന്നു. സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തിലെ സ്വാധീനത്തില്‍ കരുനാഗപ്പള്ളിക്കാരനായ ആര്‍ രാമചന്ദ്രനും ഒട്ടും പിന്നിലല്ല.
എസ്എന്‍ ട്രസ്റ്റ് അംഗമായ സി സദാശിവനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ഇവിടെ ബിജെപി യുഡിഎഫ് രഹസ്യ ബന്ധമുണ്ടെന്ന് ആരോപണവും ഇടത്പക്ഷം ഉയര്‍ത്തുന്നു.