സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ്

Update: 2018-05-06 09:44 GMT
Editor : Sithara
സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ്
സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വെക്കുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫ്
AddThis Website Tools
Advertising

റിപ്പോര്‍ട്ട് കണ്ട് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാമെന്ന ആലോചനയിലാണ് കോണ്‍ഗ്രസും യുഡിഎഫും.

സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതോടെ ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത തിരിച്ചടിയാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും എല്‍ഡിഎഫും. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും തെളിവുകളും പ്രതിരോധിക്കാന്‍ പ്രതിപക്ഷം ബുദ്ധിമുട്ടുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍. റിപ്പോര്‍ട്ട് കണ്ട് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാമെന്ന ആലോചനയിലാണ് കോണ്‍ഗ്രസും യുഡിഎഫും.

Full View

പ്രതിപക്ഷത്തായിരുന്നപ്പോള്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെയും റിപ്പോര്‍ട്ടി‍ന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികളെയും സാധൂകരിക്കുന്നതാവും സോളാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും ഇടത് ക്യാമ്പും. ഉമ്മന്‍ചാണ്ടിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ കേസെടുക്കാനുള്ള തീരുമാനത്തിനും അടിസ്ഥാനം നല്‍കുന്നതാകും റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിയെയും ആരോപണവിധേയരെയും മാത്രമല്ല കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഒന്നാകെ പ്രതിസന്ധിയിലാക്കുന്ന ദിനമായിക്കും നവംബര്‍ 9, സര്‍ക്കാരിന്റ ഇച്ഛാശക്തി പ്രകടമാകുന്നതാകും സാഹചര്യം എന്നിങ്ങനെപോകുന്നു എല്‍ഡിഎഫ് ക്യാമ്പിന്‍റെ വിലയിരുത്തല്‍. ‌

റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അവ്യക്തതയുള്ളതിനാല്‍ ആശങ്കയും പ്രതീക്ഷയും യുഡിഎഫ് ക്യാമ്പിലുണ്ട്. സ്ത്രീപീഡന കേസടക്കം എടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഉത്തരവ് ഇറക്കാന്‍പോലും കഴിയാത്തത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്. കേസെടുക്കാന്‍ കഴിയുന്ന കണ്ടെത്തലുകള്‍ ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍. റിപ്പോര്‍ട്ട് നേരിടാനുള്ള നിയമപരമായ വഴികളെക്കുറിച്ച ആലോചനയും നടക്കുന്നുണ്ട്. എന്നാലും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രതികൂലമായാല്‍ പ്രതിരോധിക്കല്‍ പ്രയാസമാകുമെന്ന് യുഡിഎഫിന് ബോധ്യമുണ്ട്. റിപ്പോര്‍ട്ട് കണ്ട ശേഷം നിലപാടെടുക്കാന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ ആക്രമണം നേരിടേണ്ട സാഹചര്യത്തിലാകും ഉമ്മന്‍ചാണ്ടിയും കൂട്ടരും എത്തിച്ചേരുക.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News