കലാഭവന്‍ മണിയുടെ മരണം പൊലീസ് നിസാരവത്കരിച്ചു: വിനയന്‍
Update: 2018-05-07 13:44 GMT


മരണത്തിന് പിന്നിലെ ദുരൂഹത അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട പൊലീസ് കേസ് സിബിഐക്ക് നല്‍കി കൈകഴുകുകയാണെന്ന് വിനയന്‍
കലാഭവന്‍ മണിയുടെ മരണം പൊലീസ് നിസാരവത്കരിച്ചുവെന്ന് സംവിധായകന്‍ വിനയന്‍. മരണത്തിന് പിന്നിലെ ദുരൂഹത അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട പൊലീസ് കേസ് സിബിഐക്ക് നല്‍കി കൈകഴുകുകയാണെന്നും വിനയന്‍ വിമര്‍ശിച്ചു. മണിക്കൂടാരം എന്ന പേരില്‍ ചാലക്കുടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വിനയന്റെ പ്രതികരണം.