സിപിഎം - സിപിഐ തര്‍ക്കത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് കോടിയേരി

Update: 2018-05-08 09:51 GMT
Editor : Sithara
Advertising

പ്രാദേശികമായി ഉണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍ ഇരു പാര്‍ട്ടികളും ഭിന്നതയിലാണെന്ന് വരുത്തിതീര്‍ക്കാനാണ് നിക്ഷിപ്ത താല്പര്യക്കാരുടെ ശ്രമമെന്ന് കോടിയേരി

Full View

സിപിഎം - സിപിഐ തര്‍ക്കത്തില്‍ പരസ്യപ്രതികരണം വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്നെ വിമര്‍ശിച്ചുള്ള ജനയുഗം ലേഖനത്തിന് സ്വരാജ് ഫേസ്ബുക്കില്‍ മറുപടിയെഴുതിയതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഇടപെടല്‍. സിപിഎമ്മും സിപിഐയും ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അഭിപ്രായ ഭിന്നതകള്‍ നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ടെന്നും കോടിയേരി ഓര്‍മ്മപ്പെടുത്തുന്നു.

സിപിഎമ്മും സിപിഐയും തമ്മില്‍ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പ്രശ്നങ്ങളില്ല.പ്രാദേശികമായ ചില സംഭവങ്ങളുടെ പേരില്‍ രണ്ട് പാര്‍ടികളും ഭിന്നതയിലാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന് നിന്നുതരാന്‍ സിപിഎം തയ്യാറല്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി പറയേണ്ടതില്ലെന്നും കോടിയേരി ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു. അവസരവാദപരമായ നിലപാട് ഗുണകരമല്ലെന്ന് കമ്യൂണിസ്ററ് പാര്‍ടിയുടെ പിളര്‍പ്പിന്റെ അനുഭവം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കോടിയേരി ഓര്‍മ്മപ്പെടുത്തുന്നു. എറണാകുളം ജില്ലയില്‍ സിപിഎം പുറത്താക്കിയവരെ സിപിഐ സ്വീകരിച്ചതിനെത്തുടര്‍ന്നുടലെടുത്ത തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് കോടിയേരിയുടെ ഇടപെടല്‍.

സിപിഐയെ പരിഹസിച്ചുള്ള എം സ്വരാജിന്റെ പ്രസംഗവും സ്വരാജിനെ അധിക്ഷേപിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ വന്ന ലേഖനവുമാണ് തര്‍ക്കം വഷളാക്കിയത്. സ്വരാജിനെ കമ്മ്യൂണിസ്റ്റ് കഴുതയെന്നാണ് ജനയുഗം ലേഖനം വിശേഷിപ്പിച്ചത്. സിപിഐ ദേശീയ കൌണ്‍സില്‍ അംഗം ബിനോയ് വിശ്വവും സ്വരാജിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് മറുപടിയുമായി സ്വരാജ് ഇന്നലെ വീണ്ടും ഫേസ്ബുക്കില്‍ എഴുതി. തന്നെക്കുറിച്ച സംഘപരിവാര്‍ വിമര്‍ശങ്ങള്‍ ഏറ്റുവിളിക്കുകയാണ് ജനയുഗമെന്നും ഇത്തരം വിവാദങ്ങളിലൂടെയാണ് ജനയുഗമെന്നൊരു പത്രമുള്ളത് നാട്ടുകാരറിഞ്ഞതെന്നും സ്വരാജ് പരിഹസിക്കുന്നുണ്ട്.

തര്‍ക്കം അതിരുവിടുന്നുവെന്ന വിലയിരുത്തലിലാണ് പരസ്യപ്രതികരണം വേണ്ടെന്ന നിര്‍ദേശം സിപിഎം നേതൃത്വം നല്‍കിയിരിക്കുന്നത്. എറണാകുളത്തെ തര്‍ക്കം മറ്റ് ജില്ലകളിലും പ്രതിഫലിക്കുന്നുണ്ട്. കൊല്ലത്ത് എഐവൈഎഫ് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശമുണ്ട്.

സിപിഐ എമ്മും സിപിഐയും നല്ല ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഐക്യത്തിന്‍റെ ഫലമാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല...

Publicado por Kodiyeri Balakrishnan em Segunda, 29 de agosto de 2016
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News