കൊച്ചി മെട്രോയുടെ ദിവസവരുമാന നിരക്ക് പ്രതീക്ഷാവഹമെന്ന് കെഎംആര്‍എല്‍

Update: 2018-05-08 14:00 GMT
Editor : Subin
കൊച്ചി മെട്രോയുടെ ദിവസവരുമാന നിരക്ക് പ്രതീക്ഷാവഹമെന്ന് കെഎംആര്‍എല്‍
Advertising

ഒരു കോടി എഴുപത്തിയേഴ് ലക്ഷമാണ് ആദ്യ ആഴ്ചയിലെ വരുമാനം. ശരാശരി അറുപത്തിയാറായിരം പേര്‍ ദിവസേന മെട്രോ യാത്ര നടത്തുന്നുണ്ട്.

കൊച്ചി മെട്രോയുടെ നിലവിലെ ദിവസവരുമാന ശരാശരി പ്രതീക്ഷാവഹമാണെന്ന് കെഎംആര്‍എല്‍ എം ഡി ഏലിയാസ് ജോര്‍ജ്. 22 ലക്ഷമാണ് മെട്രോയുടെ ശരാശരി ദിവസവരുമാന നിരക്ക്. നിലവിലെ യാത്രക്കാരില്‍ ഭൂരിപക്ഷവും മെട്രോ കാണാനെത്തുന്നവരാണ്. സ്ഥിരം യാത്രക്കാരെ ആകര്‍ഷിക്കാനാണ് ശ്രമിക്കുന്നതെന്നു ഏലിയാസ് ജോര്‍ജ് പ്രതികരിച്ചു.

ഇന്ത്യയിലെ മറ്റെല്ലാ മെട്രോകളെയും പിന്നിലാക്കുന്ന റെക്കോഡ് വരുമാനമാണ് ആദ്യ ആഴ്ചയില്‍ കൊച്ചി മെട്രോ നേടിയത്. ഒരു കോടി എഴുപത്തിയേഴ് ലക്ഷമാണ് ആദ്യ ആഴ്ചയിലെ വരുമാനം. ശരാശരി അറുപത്തിയാറായിരം പേര്‍ ദിവസേന മെട്രോ യാത്ര നടത്തുന്നുണ്ട്. ആദ്യആഴ്ചയിലെ വരുമാന നിരക്കില്‍ തികഞ്ഞ സന്തോഷമുണ്ടെന്ന് കെഎംആര്‍എംഡി ഏലിയാസ് ജോര്‍ജ് പ്രതികരിച്ചു.

ആദ്യഘട്ടത്തിലെ ആശങ്കകളെ മറികടക്കുന്ന പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് മെട്രോയ്ക്ക് ലഭിക്കുന്നത്. ടിക്കറ്റിനത്തില്‍ മാത്രം റെക്കോര്‍ഡ് വരുമാന നേട്ടത്തിലേക്ക് എത്താനായത് മെട്രോയുടെ സാമ്പത്തിക സുരക്ഷയിലേക്കുള്ള ദൂരം കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ഏലിയാസ് ജോര്‍ജ്ജ് പ്രതികരിച്ചു.

ടിക്കറ്റിതര വരുമാന സാധ്യതകളായ പരസ്യം, സിനിമ പരസ്യ ചിത്രീകരണങ്ങള്‍, കോബ്രാന്റിങ്, സ്മാര്‍ട് കാര്‍ഡ് വഴിയുള്ള ടിക്കറ്റിതര സേവനങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാകാനിരിക്കുന്ന കമേഴ്‌സ്യല്‍ കോംപ്ലക്‌സ് എന്നിവയെല്ലാം മികച്ച വരുമാനമെത്തിക്കുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News