ബല്‍റാമിന് ഉണ്ണിത്താന്റേയും കെഎം ഷാജിയുടേയും പിന്തുണ
ര്‍ട്ടിയുടെ സംസ്ഥാന പരിപാടിയുടെ വേദിയില്‍ തന്നെ ബല്‍റാമിനെ പിന്തുക്കുകയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെയ്തത്.
എ കെ ജിയുമായി ബന്ധപ്പെട്ട വി ടി ബല്‍റാമിന്റെ വിവാദ പരാമര്‍ശം സംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ബല്‍റാമിനെ പിന്തുണച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തി. ബല്‍റാം മാപ്പുപറയേണ്ടതില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
എകെജിയുമായി ബന്ധപ്പെട്ട പരാമര്‍ശം തള്ളുകയാണ് കെപിസിസി പ്രസിഡന്റ് എം എം ഹസനും ഉമ്മന്‍ചാണ്ടിയും ചെയ്തത്. നേതൃത്വത്തിന്റെ നിലപാടിനെ നേരത്തെ എതിര്‍ത്ത യൂത്ത് കോണ്‍ഗ്രസിനൊപ്പം കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും വരുന്നതാണ് പുതിയ മാറ്റം. പാര്‍ട്ടിയുടെ സംസ്ഥാന പരിപാടിയുടെ വേദിയില്‍ തന്നെ ബല്‍റാമിനെ പിന്തുക്കുകയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെയ്തത്.
സി പി എമ്മുകാര്‍ മോശം പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയപ്പോള്‍ പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ തിരിഞ്ഞത് ശരിയായില്ലെന്നാണ് പാര്‍ട്ടിക്കകത്തെയും ഫെയ്‌സ്ബുക്കിലേയും ചര്‍ച്ചകളില്‍ ഉയരുന്ന വികാരം.
ലീഗ് എംഎല്‍എ കെഎം ഷാജി ഫെയ്‌സ്ബുക്കിലൂടെ ബല്‍റാമിനെതിരായ സിപിഎം ആക്രമണത്തെ വിമര്‍ശിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി എവിടെയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും മന്‍മോഹനെ ആക്ഷേപിച്ചതും ആവിഷ്‌കാരമാണ്. എന്നാല്‍ എകെജിയെ തൊട്ടു കളിക്കരുത്. ഇങ്ങനെ പോകുന്നു കെ എം ഷാജിയുടെ വാക്കുകള്‍.