കെപിസിസി എക്സിക്യൂട്ടീവില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശം

Update: 2018-05-08 20:01 GMT
Editor : admin
കെപിസിസി എക്സിക്യൂട്ടീവില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശം
Advertising

ഉമ്മന്‍ചാണ്ടി, എകെ ആന്‍റണി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍ എന്നിവര്‍ക്കെതിരായാണ് വിമര്‍ശമുയര്‍ന്നത്.

Full View

തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം. സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും നേരെയും വിമര്‍ശം ഉയര്‍ന്നു. നേതൃതലത്തില്‍ തലമുറമാറ്റം വേണമെന്ന് വിഡി സതീശനും സുധീരന്‍ മാറണമെന്ന് എം എം ഹസനും ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങള്‍, അവസാനകാലത്തെ വിവാദതീരുമാനങ്ങള്‍, ബിജെപിയോടുള്ള സമീപനം, മദ്യനയം, സംഘടനാപാളിച്ച എന്നിവ പരാജയകാരണങ്ങളായി യോഗത്തില്‍ വിലയിരുത്തലുണ്ടായി.

ഒരു തരത്തിലുമുള്ള മുന്നൊരുക്കവുമില്ലാതെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് ചര്‍ച്ചക്ക് തുടക്കമിട്ട വി ഡി സതീശന്‍ ആരോപിച്ചു. അവസാനകാലത്തെ വിവാദ തീരുമാനങ്ങള്‍ തോല്‍വിക്ക് പ്രധാന കാരണമായി. മദ്യനയം കൊണ്ട് എന്തു ഫലമുണ്ടായി. സ്ത്രീകളുടെ വോട്ടെങ്കിലും ലഭിച്ചോ. തീരുമാനമെടുത്ത കൂട്ടായെ നേതൃത്വം തന്നെയാണ് തോല്‍വിയുടെ ഉത്തരവാദിയെന്ന് പറ‍ഞ്ഞ വി ഡി സതീശന്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റമുണ്ടാകണെന്ന് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു സതീശന്‍ വിമര്‍ശം. ഉമ്മന്‍ചാണ്ടി മാത്രമല്ല സുധീരനും തോല്‍വിക്ക് ഉത്തരവാദിയാണെന്ന് പറഞ്ഞ ഹസന്‍ പാര്‍ട്ടിയില്‍ അടിമുടി മാറ്റമുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. താന്‍ രാജിവെക്കാന്‍ തയാറാണെന്നും എംഎം ഹസന്‍ പറഞ്ഞു.

സോളാര്‍ വിവാദം മുതല്‍ അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ എടുത്തു പറഞ്ഞ കെ പി സി സി ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ കെ കെ കൊച്ചുമുഹമ്മദാണ് കേന്ദ്ര നേതൃത്വത്തിനെയും വിമര്‍ശിച്ചത്. ഡല്‍ഹിയില്‍ പശുഇറിച്ചി വിവാദമുണ്ടായപ്പോള്‍ ഒരു സമരത്തിന് പോലും നേതൃത്വം നല്‍കാന്‍ കഴിയാത്തവര്‍ ഇവിടെ വന്ന് ചില പ്രസ്താവന നടത്തിയാല്‍ ന്യൂനപക്ഷവോട്ട് എങ്ങനെ കിട്ടും. എ കെ ആന്‍ണി മുതല്‍ റോജി ജോണ്‍ വരെയുളള നേതാക്കളുടെ പേര് എടുത്തു പറ‍ഞ്ഞ കൊച്ചുമുഹമ്മദ് ഇത് ക്രിസ്ത്യന്‍ കോണ്‍ഗ്രസാണോ എന്നും ചോദിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ കഴിയാത്തതും തിരിച്ചടിക്ക് കാരണമായെന്ന് അദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ കേന്ദ്ര നേതൃത്വത്തിന്‍റെ പിടിപ്പുകേടിനെതിരെ എ കെ ആന്‍റണി മൌനം വെടിയണമെന്നും കൊച്ചുമുഹമ്മദ് ആവശ്യപ്പെട്ടു. ത്രിമൂര്‍ത്തികള്‍ എന്ന് വിളിച്ചു കോണ്‍ഗ്രസ് നേതൃത്വത്തിനെ ഒരു നേതാവ് പരിഹസിക്കുകയും ചെയ്തു. സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനെക്കുറിച്ചാണ് ലാലി വിന്‍സെന്‍റും ലതികാ സുഭാഷും സംസാരിച്ചത്. നാളെയാണ് നേതാക്കളുടെ മറുപടിയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖ അവതരണവും നടക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News